ആലപ്പുഴയിൽ രണ്ടു മാസത്തിൽ 230 അ​ബ്കാ​രി കേ​സു​ക​ളും 25 നാ​ർ​ക്കോ​ട്ടി​ക് കേ​സുകളും


ആ​ല​പ്പു​ഴ: കോ​വി​ഡ് 19ന്‍റെ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ലെ മ​ദ്യ ഷോ​പ്പു​ക​ള്‍ അ​ട​ഞ്ഞു കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ​വി​ധേ​യ​മ​ല്ലാ​തെ ക​ട​ത്തു​ന്ന മ​ദ്യ​വും മ​റ്റു പു​ക​യി​ല ഉ​ൽ​പ്പ​ങ്ങ​ളും ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി ജി​ല്ല​യി​ലെ എ​ക്‌​സൈ​സ് വ​കു​പ്പ്.

ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ ന​ട​ത്തി​യ 1932 റെ​യ്ഡു​ക​ളി​ലാ​യി 230 അ​ബ്കാ​രി കേ​സു​ക​ൾ ചാ​ർ​ജ് ചെ​യ്തു.181.65 ലി​റ്റ​ർ ചാ​രാ​യം, 39.5 ലി​റ്റ​ർ വ്യാ​ജ മ​ദ്യം, 275.5 ലി​റ്റ​ർ വി​ദേ​ശ​നി​ർ​മ്മി​ത മ​ദ്യം,14,488 ലി​റ്റ​ർ വാ​ഷ്, 11.05 ലി​റ്റ​ർ ബി​യ​ർ, 190.55 ലി​റ്റ​ർ അ​രി​ഷ്ടം, 99.5 ലി​റ്റ​ർ ക​ള്ള് എ​ന്നി​വ​യും 25 എ​ൻ ഡി ​പി എ​സ് കേ​സു​ക​ളി​ലാ​യി 13.217 കി​ലോ​ഗ്രാം ക​ഞ്ചാ​വും 30.99 കി​ലോ പു​ക​യി​ല ഉ​ൽ​പ്പ​ന​ങ്ങ​ളും 110 പാ​യ്ക്ക​റ്റ് പു​ക​യി​ല​യും പി​ടി​ച്ചെ​ടു​ത്തു.

447 സി ഓ റ്റി ​പി എ ​കേ​സു​ക​ളും ചാ​ർ​ജ് ചെ​യ്തി​ട്ടു​ണ്ട്. 89,400രൂ​പ സി ​ഓ റ്റി ​പി എ ​കേ​സു​ക​ളി​ൽ പി​ഴ​യും ചു​മ​ത്തി​യി​ട്ടു​ണ്ട്. അ​ബ്കാ​രി കേ​സു​ക​ളി​ൽ ഈ ​കാ​ല​യ​ള​വി​ൽ 168 പേ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 91 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

എ​ൻ ഡി ​പി എ​സ് കേ​സു​ക​ളി​ൽ 25 പേ​രു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.എ​ക്‌​സൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ണ്. കു​റ്റ​ക്യ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​റ് വാ​ഹ​ന​ങ്ങ​ളും ഇ​തി​നോ​ട​കം ഈ ​കാ​ല​യ​ള​വി​ൽ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

ജി​ല്ല​യി​ലെ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും സ​ഹാ​യ​ത്തി​നു​മാ​യി ആ​ല​പ്പു​ഴ ഡി​വി​ഷ​നി​ലെ എ​ക്സൈ​സ് കോം​പ്ല​ക്സി​ൽ ഹെൽ​പ് ഡെ​സ്ക് പ്രവർത്തിക്കുന്നു. ന​മ്പ​ർ: 0477 2230182, 0477 2251639

Related posts

Leave a Comment