ചിരിക്കേണ്ടതെങ്ങനെയെന്ന് കാണിച്ചുകൊടുത്ത് ധോണിയുടെ പുത്രി! സിവ ധോണിയെ അനുകരിച്ച് കിംഗ് ഖാനും; ഷാരൂഖ് ഖാന്റെ ട്വീറ്റും ചിത്രങ്ങളും വൈറല്‍

മലയാള ഗാനങ്ങള്‍ പാടി മലയാളികളുടെ മുഴുവന്‍ ആരാധന നേടിയെടുത്ത കൊച്ചുമിടുക്കിയാണ് ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ മകള്‍ സിവ. ഇപ്പോഴിതാ സിവയുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്തകൂടി പുറത്തുവന്നിരിക്കുന്നു.

ചൊവ്വാഴ്ച്ച നടന്ന ചെന്നൈ സൂപ്പര്‍ കിങ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള ഐ.പി.എല്‍ മത്സരത്തിനിടയില്‍ മറ്റൊരു താരത്തിന്റെ ഹൃദയംകൂടി സിവ കീഴടക്കി. മറ്റാരുമല്ല, ബോളിവുഡിലെ കിങ് ഖാനും കൊല്‍ക്കത്ത ടീമിന്റെ ഉടമസ്ഥനുമായ ഷാരൂഖ് ഖാന്റെ.

മത്സരത്തിനിടയില്‍ സിവയും ഷാരൂഖ് ഖാനും തമ്മിലുള്ള കുസൃതി നിറഞ്ഞ നിമിഷങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സിവയെ കണ്ടതിന്റെ സന്തോഷം ട്വീറ്റിലൂടെ ഷാരൂഖ് പങ്കുവെയ്ക്കുകയും ചെയ്തു.

ചെന്നൈയുടെ കളി കാണാനാണ് സിവയ്ക്കൊപ്പം സാക്ഷി ധോനി ചെപ്പോക്ക് സ്‌റ്റേഡിയത്തിലെത്തിയത്. കൊല്‍ക്കത്തയെ പിന്തുണക്കാന്‍ ഷാരൂഖുമെത്തി. തുടര്‍ന്ന് ഗാലറിയില്‍ വെച്ച് സിവയെ കണ്ടതോടെ ഷാരൂഖ് അടുത്തേക്ക് പോകുകയായിരുന്നു.

Related posts