വിവാഹിതരായ സുഹൃത്തുക്കളില്‍ 80 ശതമാനവും ഡൈവോഴ്‌സ് ചെയ്തവരാണ് ! തനിക്ക് കല്യാണം കഴിക്കാന്‍ താല്‍പര്യം ഇല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി അനുമോള്‍…

വ്യത്യസ്ഥവും ശക്തവുമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധയാകര്‍ഷിച്ച നടിയാണ് അനുമോള്‍. ചായില്ല്യം എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം മലയാള സിനിമയില്‍ ശ്രദ്ധ നേടുന്നത്.

തുടര്‍ന്ന് ഏറെ ചര്‍ച്ചചെയ്യപ്പെട്ട വെടിവഴിപാട് എന്ന സിനിമ അടക്കമുള്ള നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി താരം മാറുകയായിരുന്നു.

മലയാളം കൂടാതെ തമിഴ് ചിത്രങ്ങളിലും നടി വേഷമിട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് അനുമോള്‍ മുമ്പ് ഒരിക്കല്‍ നടത്തിയ പ്രസ്താവനയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

തനിക്ക് വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് അനുമോള്‍ പറയുന്നത്. തന്റെ വിവാഹിതരായ കൂട്ടുകാരില്‍ എണ്‍പതു ശതമാനവും ഇപ്പോള്‍ ഡിവോഴ്സ് ചെയ്തവരാണ്. അത് കാണുമ്പോള്‍ പേടി തോന്നുവെന്നാണ് താരത്തിന്റെ തുറന്നു പറച്ചില്‍.

പഴയ തലമുറയിലെ പോലെ ഇന്ന് ആര്‍ക്കും ആരെയും സഹിക്കാനൊന്നും കഴിയില്ല. കല്യാണം കഴിച്ചാലും ഇല്ലെങ്കിലും ഞാന്‍ മനസമാധാനത്തോടെ ജീവിച്ചാല്‍ മതിയെന്നാണ് അമ്മയുടെ ആഗ്രഹമെന്നും അനു മോള്‍ പറയുന്നു.

ഇതുവരെ ആരോടും പ്രണയം തോന്നിയിട്ടില്ല, ലീവിങ്ങ് ടുഗെദറിനോട് താല്‍പ്പര്യമില്ലെന്നും താരം വ്യക്തമാക്കുന്നു.

ഒരാള്‍ തന്റെ ജീവിതത്തിലേക്ക് വന്നാല്‍ അയാള്‍ക്ക് എന്നെ മനസിലാകുമോയെന്ന പേടിയുണ്ടെന്നും ഇത്രയും കാലം സ്വതന്ത്രയായി ജീവിച്ച എനിക്ക് പെട്ടെന്നൊരാള്‍ വന്നാല്‍ അയാള്‍ക്ക് എങ്ങനെ സ്പേസ് കൊടുക്കാന്‍ കഴിയും എന്ന സംശയമുണ്ടെന്നും അനു മോള്‍ പറയുന്നു.

അതേ സമയം മലയാളത്തിലും തമിഴിലും ഒരുപോലെ കഴിവു തെളിയിച്ച അനുമോളുടെ ചായില്ല്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, അകം, റോക്സ്റ്റാര്‍, എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.

ചായില്ല്യത്തിലെ ഗൗരി, റോക്ക്സ്റ്റാറിലെ സഞ്ജന കുര്യന്‍ എന്ന കഥാപാത്രവും വളരെയധികം നിരൂപക പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.

സിനിമയിലെത്തിയിട്ട് ഏറെകാലമായെങ്കിലും മലയാളത്തില്‍ ഒരു നല്ല വേഷം അനുമോളെതേടിയെത്തിയിട്ടില്ല. എപ്പോഴും ടൈപ്പ്കാസ്റ്റ് ചെയപ്പെട്ട് പോകുന്ന വേഷങ്ങളാണ് അനുമോളെ തേടി എത്തിയിട്ടുള്ളത്.

ഇതിനെപ്പറ്റിയും താരം പറഞ്ഞിരുന്നു. എനിക്കൊരു സ്വപ്ന കഥാപാത്രമൊന്നും ഇല്ല, ജീവിതം അതിന്റെ രീതിയില്‍ ഞാന്‍ വിചാരിച്ചതുപോലെ പോകുന്നുണ്ട്, സ്വപ്നങ്ങള്‍ കാണാന്‍ എനിക്ക് ഭയമാണെന്നാണ് താരം വ്യക്തമാക്കിയത്.

Related posts

Leave a Comment