ഗള്‍ഫില്‍ നിന്നും മൂന്നു വര്‍ഷത്തിനു ശേഷം നാട്ടിലെത്തിയ യുവാവിനെ സ്വീകരിച്ചത് ‘അഞ്ചു മാസം ഗര്‍ഭിണിയായ ഭാര്യ’; ഭര്‍ത്താവിന് സര്‍പ്രൈസ് ഒരുക്കാന്‍ സഹായിച്ചത് നല്ലവനായ അയല്‍ക്കാരന്‍…

പ്രവാസിയായ യുവാവ് ഗള്‍ഫില്‍ നിന്നും മൂന്നു വര്‍ഷത്തിനു ശേഷം നാട്ടിലെത്തിയപ്പോള്‍ സ്വീകരിച്ചത് ‘അഞ്ചു മാസം ഗര്‍ഭിണിയായ ഭാര്യ’.

തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം. ഭാര്യയ്ക്ക് അതികഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇയാള്‍ യുവതിയെയും കൂട്ടി ആശുപത്രിയിലേക്ക് പോവുകയായിരുന്നു.

ഒരാഴ്ച മുന്‍പാണ് ഭര്‍ത്താവ് നാട്ടില്‍ എത്തിയത്. എന്നാല്‍ പരിശോധന നടത്തിയ ഡോക്ടര്‍ ഭാര്യ ഗര്‍ഭിണിയാണെന്ന് അറിയിക്കുകയായിരുന്നു. മൂന്നു വര്‍ഷമായി താന്‍ ഗള്‍ഫില്‍ ആണെന്നും അതിനാല്‍ ഇങ്ങനെ സംഭവിക്കാന്‍ ഇടയില്ല എന്നുമായിരുന്നു ഭര്‍ത്താവിന്റെ ആദ്യ പ്രതികരണം.

പക്ഷെ ഡോക്ടര്‍ അടിവരയിട്ടു തന്നെ സംഭവം സത്യമാണെന്ന് പറഞ്ഞു. തുടര്‍ന്ന് ഭാര്യയോട് കാര്യം തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്.

ഇവരുടെ സമീപസ്ഥലത്ത് താമസിക്കുന്ന സുമന്‍ എന്നയാള്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും ഒടുവില്‍ അയാളുടെ ലൈംഗിക താത്പ്പര്യങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നുവെന്നുമാണ് ഭാര്യ പറഞ്ഞത്.

ഗര്‍ഭിണിയാണെന്ന് അറിഞ്ഞതും ഗര്‍ഭം അലസിപ്പിക്കാന്‍ യുവതി തയാറെടുത്തു എങ്കിലും അയാള്‍ അതിനു സമ്മതിച്ചില്ല. ഭര്‍ത്താവ് നാട്ടില്‍ എത്തിയാല്‍ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
ഒടുവില്‍ യുവതി കാര്യങ്ങള്‍ പോലീസിനോട് തുറന്നു പറയുകയുണ്ടായി. യുവതിയുടെ പരാതി അനുസരിച്ച് സുമനെതിരേ ലൈംഗിക പീഡനത്തിന് കേസ് എടുത്തു.

Related posts

Leave a Comment