കാ​മു​കി​യു​ടെ വീ​ട്ടി​ലെ​ത്തി ക​ട്ടി​ല​നടി​യി​ൽ ഒ​ളി​ച്ചു; പ​ക്ഷേ, ക​യ്യോ​ടെ പൊ​ക്കി! വൈക്കത്തു നടന്ന സംഭവത്തില്‍ യുവാവ് ‘അകത്ത്‌’

വൈക്കം: പ്രായപൂർത്തിയാകാത്ത കാമുകിയുടെ വീട്ടിലെത്തി കട്ടിലിനടിയിൽ ഒളിച്ച 20 കാരനെ പെണ്‍കുട്ടിയുടെ മാതാവ് കൈയ്യോടെ പൊക്കി.

ഒടുവിൽ പീഡനക്കേസിൽ അഴിക്കുള്ളിലായി. വെച്ചൂർ തോട്ടാപ്പുള്ളി നാണുപറന്പിൽ ഐമി (20)നാണ് പോലീസ് പിടിയിലായത്.

ബുധനാഴ്ച പകൽ പ്ലസ് വണ്‍ വിദ്യാർഥിനിയായ പെണ്‍കുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഐമിൻ വീടിനുള്ളിൽ കയറുകയായിരുന്നു.

പതിവിനു വിപരീതമായി ജോലിയ്ക്കു പോയ പെണ്‍കുട്ടിയുടെ മാതാവ് നേരത്തെ വീട്ടിലെത്തിയതിനാൽ ഇയാൾക്കു പുറത്തിറങ്ങാൻ കഴിഞ്ഞില്ല.

രാത്രി എട്ടോടെ മകളുടെ മുറിയിലെത്തിയ മാതാവ് കട്ടിലിനടിയിൽ യുവാവിനെ കണ്ട് ബന്ധുക്കളെയും സമീപവാസികകളയും വിളിച്ചു കൂട്ടിയശേഷം പോലീസിനെ വരുത്തുകയായിരുന്നു.

മാതാവിന്‍റെ പരാതിപ്രകാരം യുവാവിനെതിരെ പോക്സോനിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

Leave a Comment