ലൈവ് ആത്മഹത്യകള്‍ ഇനി അനുവദിക്കില്ല! ആത്മഹത്യകള്‍ ലൈവായി ചിത്രീകരിക്കുന്നത് തടയാന്‍ ഫേസ്ബുക്ക് വഴി കണ്ടെത്തി; ഉത്തരവാദിത്വം വീഡിയോ കാണുന്നവര്‍ക്ക്.

hrhrകുറച്ചുകാലം മുമ്പ് വരെ ആത്മഹത്യ ചെയ്യാനുറച്ചവര്‍ തങ്ങള്‍ മരിക്കാന്‍ തീരുമാനിച്ചതിന്റെ കാര്യകാരണങ്ങള്‍ വ്യക്തമാക്കികൊണ്ടുള്ള ഒരു കത്ത് തയാറാക്കിയതിനുശേഷം മരിക്കുന്നതിന് മുമ്പ് ആരെങ്കിലും കാണാന്‍ പാകത്തില്‍ വയ്ക്കുകയായിരുന്നു പതിവ്. മരണം നടന്നതിന് ശേഷം മാത്രമെ ആളുകള്‍ അയാളുടെ മരണത്തെക്കുറിച്ചും ആത്മഹത്യ ചെയ്യാനിടയായ കാരണത്തെക്കുറിച്ചും അറിഞ്ഞിരുന്നുള്ളു. എന്നാല്‍ കാലഘട്ടങ്ങള്‍ പലത് മാറി വരികയും നിരവധി മേഖലകളില്‍ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്ത കൂട്ടത്തില്‍ ആത്മഹത്യ എന്ന ഹീന കൃത്യത്തിന് പോലും മാറ്റം വന്നു. ഇപ്പോള്‍ ഫേസ്ബുക്ക് ലൈവിലൂടെയുള്ള ആത്മഹത്യയാണ് ട്രെന്‍ഡ്.

അതായത് ലൈവായി ആത്മഹത്യ ഷൂട്ട് ചെയ്ത് ഫേസ്ബുക്കിലൂടെ ആളുകളിലെത്തിക്കുക. താന്‍ ആത്മഹത്യ ചെയ്യാനുണ്ടായ കാര്യകാരണങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം അന്ത്യശ്വാസം വലിക്കുന്നതും ശ്വാസം വലിക്കുന്നതും വരെയുള്ള രംഗങ്ങള്‍ ആളുകളുടെ കണ്‍മുന്നിലേയ്‌ക്കെത്തുകയാണ് ചെയ്യുക. ഇത് മൂലം നിരവധി സാമൂഹ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഫേസ്ബുക്കിലേയ്ക്ക് നിരവധി പരാതികളും എത്താറുണ്ട്. ഏതായാലും ഇതിനൊരു പരിഹാരം കാണാന്‍ ഫേസ്ബുക്ക് തീരുമാനിച്ചു കഴിഞ്ഞു. കൗമാരക്കാരെയും കുട്ടികളെയും ഇത് കാര്യമായി ബാധിക്കും എന്ന കാരണത്താലാണ് ഫേസ്ബുക്ക് പുതിയ വിദ്യ കണ്ടെത്താന്‍ തീരുമാനിച്ചത്. ഫേസ്ബുക്ക് ലൈവിലൂടെ പോസ്റ്റ് ചെയ്യുന്ന വീഡിയോ കാണാന്‍ ഇടയാകുന്ന വ്യക്തിക്ക് ആ വീഡിയോയില്‍ ആത്മഹത്യയെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഫേസ്ബുക്കിനെ അറിയിക്കാന്‍ സാധിക്കും.

ലൈവ് വീഡിയോകള്‍ക്കൊപ്പം ഇനിമുതല്‍ റിപ്പോര്‍ട്ട് ലൈവ് വീഡിയോ എന്ന ഓപ്ഷന്‍ കൂടി ഉള്‍പ്പെടുത്തും. ഇത്തരത്തില്‍ റിപ്പോര്‍ട്ട് എന്ന ഓപ്ഷന്‍ കൊടുത്തു കഴിയുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് ചോദിക്കും. അതില്‍ നിന്ന് ആത്മഹത്യാ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ഉടന്‍തന്നെ വീഡിയോ അപ്ലോഡ് ചെയ്ത വ്യക്തിക്ക് ഫേസ്ബുക്കില്‍ നിന്ന് സന്ദേശങ്ങള്‍ ചെല്ലും, കൂടാതെ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സഹായമഭ്യര്‍ത്ഥിച്ചു കൊണ്ട് വിളിക്കാവുന്ന ഒരു ഫോണ്‍ നമ്പറും ലഭിക്കും. കൂടാതെ വീഡിയോ റിപ്പോര്‍ട്ട് ചെയ്ത ആള്‍ക്ക് എങ്ങനെ തന്റെ സുഹൃത്തിനെ അതില്‍ നിന്ന് പിന്തിരിപ്പിക്കാം എന്ന നിര്‍ദേശങ്ങളും ലഭിക്കും. ആത്മഹത്യകള്‍ കുറയുമോ അതോ ലൈവ് വീഡ്യോ എന്ന ഫീച്ചര്‍ ഫേസ്ബുക്ക് ഉപേക്ഷിക്കേണ്ടി വരുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

Related posts