ശബരിമല പ്രക്ഷോഭം നാള്‍ക്കുനാള്‍ ശക്തി പ്രാപിക്കുന്നു, പ്രതിരോധത്തിലായി സര്‍ക്കാരും സിപിഎമ്മും, ഓരോ ദിവസവും കൂടുതല്‍ വിശ്വാസികള്‍ പ്രക്ഷോഭത്തില്‍ അണിചേരുന്നു, സുരക്ഷകൂട്ടി മന്ത്രിമാരും

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭക്തസംഘടനകളും രാഷ്ട്രീയകക്ഷികളും പ്രക്ഷോഭവുമായി തെരുവിലിറങ്ങിയതോടെ പ്രതിരോധത്തിനു മാര്‍ഗം തേടി സിപിഎമ്മും. ശബരിമലയില്‍ ലിംഗസമത്വവാദമുന്നയിച്ച് സിപിഎം നേതൃത്വത്തിലുള്ള ജനാധിപത്യ മഹിള അസോസിയേഷന്‍ ഇന്നു പത്തനംതിട്ടയില്‍ വനിതാ സംഗമം നടത്തി. കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി എംപിയാണ് പത്തനംതിട്ടയിലെ സമരം ഉദ്ഘാടനം ചെയ്തത്.

സ്ത്രീപ്രവേശന വിധി നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയിലേക്ക് ഇനിയുള്ള സമരപരിപാടികള്‍ വ്യാപിപ്പിക്കും. ശബരിമല നട അടുത്തയാഴ്ച തുറക്കുന്ന സാഹചര്യത്തില്‍ 14നുശേഷമുള്ള സമരങ്ങള്‍ നിലയ്ക്കല്‍ കേന്ദ്രീകരിക്കാനുമാണ് തീരുമാനം. പന്തളം കൊട്ടാരവും തന്ത്രി കുടുംബവും മുന്നിട്ടിറങ്ങി നടത്തിയ ആലോചനകളേ തുടര്‍ന്നാരംഭിച്ച സമരപരിപാടികള്‍ വിവിധ ഹൈന്ദവ സംഘടനകള്‍ ഏറ്റെടുക്കുകയായിരുന്നു. ബിജെപിയും സംഘപരിവാര്‍ സംഘടനകളും ഇതില്‍ പങ്കാളികളായതോടെ പ്രക്ഷോഭം മറ്റൊരു വഴിയിലേക്കായി.

കേരളകോണ്‍ഗ്രസ് എമ്മിന്റെ നേതൃത്വത്തില്‍ ഇന്ന് കോട്ടയത്ത് പ്രാര്‍ഥനായജ്ഞം നടത്തി. പി.സി. ജോര്‍ജിന്റെ നേതൃത്വത്തില്‍ എരുമേലിയില്‍ വിശ്വാസസംരക്ഷണ ഉപവാസവും നടത്തി. സെക്രട്ടേറിയറ്റ് പടിക്കലും നിലയ്ക്കലിലും നടക്കുന്ന സമരങ്ങളുടെ മറവില്‍ അക്രമങ്ങള്‍ക്കുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഇന്റലിന്‍ജന്‍സ് റിപ്പോര്‍ട്ട്. വിശ്വാസികളെ രംഗത്തിറക്കി സമരത്തിന്റെ നേട്ടം കൊയ്യാന്‍ ചില സംഘടനകള്‍ ശ്രമിക്കുന്നുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ സുരക്ഷ ശക്തമാക്കാനാണ് പോലീസ് തീരുമാനം.

ബിജെപിയുടെ ശബരിമല സംരക്ഷണയാത്ര നാളെ പന്തളത്തു തുടങ്ങി 15നു സെക്രട്ടേറിയറ്റ് പടിക്കല്‍ സമാപിക്കും. 15 വരെ വിവിധ സംഘടനകളുടെ സമരം സെക്രട്ടേറിയറ്റ് പടിക്കല്‍ ശക്തമാക്കും. തുടര്‍ന്ന് 16 മുതലുള്ള സമരപരിപാടികള്‍ നിലയ്ക്കലിലേക്ക് മാറുമെന്നാണ് സൂചന. നിലയ്ക്കലില്‍ നിലവില്‍ ക്ഷേത്ര ആചാര സംരക്ഷണസമിതി പ്രവര്‍ത്തകര്‍ കുടില്‍ കെട്ടി സമരംതുടങ്ങിയിട്ടുണ്ട്.

ബിജെപിയുടെ ശബരിമല സംരക്ഷണയാത്ര നാളെ പന്തളത്തു തുടങ്ങി 15നു സെക്രട്ടേറിയറ്റ് പടിക്കല്‍ സമാപിക്കും. 15 വരെ വിവിധ സംഘടനകളുടെ സമരം സെക്രട്ടേറിയറ്റ് പടിക്കല്‍ ശക്തമാക്കും. തുടര്‍ന്ന് 16 മുതലുള്ള സമരപരിപാടികള്‍ നിലയ്ക്കലിലേക്ക് മാറുമെന്നാണ ്‌സൂചന. നിലയ്ക്കലില്‍ നിലവില്‍ ക്ഷേത്ര ആചാര സംരക്ഷണസമിതി പ്രവര്‍ത്തകര്‍ കുടില്‍ കെട്ടി സമരംതുടങ്ങിയിട്ടുണ്ട്.

17നു നട തുറക്കുന്നതിനാല്‍ ഇതിനു മുമ്പായി ഈ സമരം ശക്തിപ്പെടുത്തും നട തുറക്കുമ്പോള്‍ ശബരിമലയിലേക്കെത്തുന്ന യുവതികളെ നിലയ്്ക്കലില്‍ തടഞ്ഞ് തിരികെ വിടാനാണ് സമരസമിതിയുടെ ആലോചന. ബിജെപി മഹിളാമോര്‍ച്ച 17നു പൂങ്കാവനം പ്രദേശത്ത് ഉപവാസ പ്രാര്‍ഥനായജ്ഞം നടത്തും. മറ്റു ചില സംഘടനകളും നിലയ്ക്കല്‍ കേന്ദ്രീകരിച്ച് തുടര്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനിടെ ഇന്നു പത്തനംതിട്ടയില്‍ നടന്ന ജനാധിപത്യ മഹിള അസോസിയേഷന്‍ സമരപരിപാടിയില്‍ തൊഴിലുറപ്പ് തൊഴിലാളികളെ നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചുവെന്ന പരാതിയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

Related posts