അ​ളി​യ​നെ പ​ഞ്ഞി​ക്കി​ട്ട് ഡു​പ്ലെ​സി ! അ​ടി​യോ​ട​ടി…

ഐ​പി​എ​ല്‍ ആ​രം​ഭി​ക്കാ​ന്‍ മാ​സ​ങ്ങ​ള്‍ ബാ​ക്കി​യു​ണ്ടെ​ങ്കി​ലും മി​നി ഐ​പി​എ​ല്ലി​ന്റെ ആ​വേ​ശ​ത്തി​ലാ​ണ് ആ​രാ​ധ​ക​ര്‍. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലാ​ണ് ഐ​പി​എ​ല്ലി​ല്‍ ആ​റു ഫ്രാ​ഞ്ചൈ​സി​ക​ളു​ടെ ടീ​മു​ക​ള്‍ ഏ​റ്റു​മു​ട്ടു​ന്ന എ​സ്എ20 എ​ന്ന മി​നി ഐ​പി​എ​ല്‍ ന​ട​ക്കു​ന്ന​ത്.

പ്രി​ട്ടോ​റി​യ ക്യാ​പ്പി​റ്റ​ല്‍​സ്, സ​ണ്‍​റൈ​സേ​ഴ്‌​സ് ഈ​സ്റ്റേ​ണ്‍ കേ​പ്, പാ​ള്‍ റോ​യ​ല്‍​സ്, ജോ​ഹ​ന്നാ​സ്ബ​ര്‍​ഗ് സൂ​പ്പ​ര്‍ കിം​ഗ്‌​സ്,മും​ബൈ ഇ​ന്ത്യ​ന്‍​സ് കേ​പ്ടൗ​ണ്‍, ഡ​ര്‍​ബ​ന്‍ സൂ​പ്പ​ര്‍ ജ​യ​ന്റ്‌​സ് എ​ന്നീ ടീ​മു​ക​ളാ​ണ് ടൂ​ര്‍​ണ​മെ​ന്റി​ല്‍ മാ​റ്റു​ര​യ്ക്കു​ന്ന​ത്.

ലോ​ക​ത്തെ നി​ര​വ​ധി പ്ര​മു​ഖ താ​ര​ങ്ങ​ള്‍ ടൂ​ര്‍​ണ​മെ​ന്റി​ല്‍ ക​ളി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഡ​ര്‍​ബ​ന്‍ സൂ​പ്പ​ര്‍ ജ​യ​ന്റ്‌​സും ജൊ​ഹാ​ന്ന​സ്ബ​ര്‍​ഗ് സൂ​പ്പ​ര്‍ കിം​ഗ്‌​സും ത​മ്മി​ല്‍ ന​ട​ന്ന മ​ത്സ​രം ര​സ​ക​ര​മാ​യ ഒ​രു സം​ഭ​വ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ചു.

ജൊ​ഹാ​ന്ന​സ്ബ​ര്‍​ഗി​ലെ വാ​ണ്ട​റേ​ഴ്‌​സ് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ മു​ന്‍ നാ​യ​ക​നും സൂ​പ്പ​ര്‍​താ​ര​വു​മാ​യ ഫ​ഫ് ഡു​പ്ലെ​സി സ്വ​ന്തം ‘അ​ളി​യ​നെ’ പ​ഞ്ഞി​ക്കി​ടു​ന്ന അ​പൂ​ര്‍​വ കാ​ഴ്ച​യ്ക്കാ​ണ് ആ​രാ​ധ​ക​ര്‍ സാ​ക്ഷ്യം വ​ഹി​ച്ച​ത്.

മ​ത്സ​ര​ത്തി​ല്‍ ആ​ദ്യം ബാ​റ്റ് ചെ​യ്ത സൂ​പ്പ​ര്‍ ജ​യ​ന്റ്‌​സ് ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 178 റ​ണ്‍​സ് എ​ടു​ത്ത​പ്പോ​ള്‍ മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ സൂ​പ്പ​ര്‍ കിം​ഗ്‌​സ് 19.1 ഓ​വ​റി​ല്‍ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 182 റ​ണ്‍​സെ​ടു​ത്ത് വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു.

ക്യാ​പ്റ്റ​ന്‍ ഡു​പ്ലെ​സി​യു​ടെ സെ​ഞ്ചു​റി​യാ​ണ് കിം​ഗ്‌​സി​ന്റെ വി​ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്.

58 പ​ന്തു​ക​ള്‍ നേ​രി​ട്ട ഡു​പ്ലെ​സി എ​ട്ടു​വീ​തം സി​ക്‌​സും ഫോ​റു​ക​ളും സ​ഹി​തം 113 റ​ണ്‍​സെ​ടു​ത്തു പു​റ​ത്താ​കാ​തെ നി​ന്നു.

ഇ​നി കാ​ര്യ​ത്തി​ലേ​ക്ക് വ​രാം, എ​തി​ര്‍ നി​ര​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ത​ല്ലു​വാ​ങ്ങി​യ താ​ര​ങ്ങ​ളി​ലൊ​രാ​ള്‍ ഡു​പ്ലെ​സി​യു​ടെ സ്വ​ന്തം ‘ അ​ളി​യ​ന്‍’ ഹാ​ര്‍​ദ​സ് വി​ല്‍​ജോ​ന്‍ ആ​യി​രു​ന്നു. 3.1 ഓ​വ​റി​ല്‍ 41 റ​ണ്‍​സാ​ണ് വി​ല്‍​ജോ​ന്‍ വ​ഴ​ങ്ങി​യ​ത്.

അ​തി​ല്‍ 21 റ​ണ്‍​സും ഇ​ന്നിം​ഗ്‌​സി​ന്റെ 15-ാം ഓ​വ​റി​ല്‍ ഡു​പ്ലെ​സി അ​ടി​ച്ചെ​ടു​ത്ത​താ​യി​രു​ന്നു. ഇ​തു പോ​രാ​ഞ്ഞ് അ​വ​സാ​ന ഓ​വ​റി​ന്റെ ആ​ദ്യ പ​ന്തി​ല്‍ സി​ക്‌​സ​റ​ടി​ച്ച് വി​ജ​യം ആ​ഘോ​ഷി​ക്കു​മ്പോ​ഴും ഇ​ര ‘വി​ല്‍​ജോ​ന്‍ അ​ളി​യ​ന്‍’ ത​ന്നെ​യാ​യി​രു​ന്നു. ലോ​ക​ത്ത് ഒ​രു അ​ളി​യ​നും ഈ ​ഗ​തി വ​രു​ത്ത​രു​തേ​യെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ സം​ഭ​വ​ത്തി​ല്‍ ക​മ​ന്റ് ചെ​യ്യു​ന്ന​ത്.

2019ലാ​ണ് ഡു​പ്ലെ​സി​യു​ടെ സ​ഹോ​ദ​രി റെ​മി റൈ​നേ​ഴ്‌​സി​നെ വി​ല്‍​ജോ​ന്‍ വി​വാ​ഹം ചെ​യ്ത​ത്.

പ​ണ്ട് ഇ​വ​രു​ടെ വി​വാ​ഹ സ​മ​യ​ത്ത് ഡു​പ്ലെ​സി പ​റ​ഞ്ഞ ഒ​രു ക​മ​ന്റ് വൈ​റ​ലാ​യി​രു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ആ​ഭ്യ​ന്ത​ര ട്വ​ന്റി20 ലീ​ഗാ​യ മാ​ന്‍​സി സൂ​പ്പ​ര്‍ ലീ​ഗി​നി​ടെ​യാ​യി​രു​ന്നു ഡു​പ്ലെ​സി​യു​ടെ ത​മാ​ശ നി​റ​ഞ്ഞ ഈ ​പ​രാ​മ​ര്‍​ശം.

ലീ​ഗി​ല്‍ പാ​ള്‍ റോ​ക്‌​സി​ന്റെ നാ​യ​ക​നാ​യ ഡു​പ്ലേ​സി, നെ​ല്‍​സ​ണ്‍ മ​ണ്ടേ​ല ബേ ​ജ​യ​ന്റ്‌​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി ടോ​സി​ങ്ങി​നെ​ത്തി​യ​പ്പോ​ഴാ​ണ് ര​സ​ക​ര​മാ​യ ഈ ‘​വൈ​റ​ല്‍ പ​രാ​മ​ര്‍​ശം’ ന​ട​ത്തി​യ​ത്.

മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി ടോ​സിം​ഗി​നാ​യി ഡു​പ്ലേ​സി​യും ബേ ​ജ​യ​ന്റ്‌​സ് ക്യാ​പ്റ്റ​ന്‍ ട്ര​വ​ര്‍ സ്മു​ട്‌​സും ക​ള​ത്തി​ലെ​ത്തി. ടോ​സ് നേ​ടി​യ​ത് സ്മു​ട്‌​സ്.

ഫീ​ല്‍​ഡി​ങ് തി​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​യി അ​റി​യി​ച്ച് സ്മു​ട്‌​സ് പ​വ​ലി​യ​നി​ലേ​ക്കു മ​ട​ങ്ങി. തു​ട​ര്‍​ന്ന് അ​വ​താ​ര​ക​ന്‍ ഡു​പ്ലേ​സി​യു​ടെ നേ​ര്‍​ക്ക് മൈ​ക്ക് നീ​ട്ടി. ടീ​മി​ല്‍ എ​ന്തെ​ങ്കി​ലും മാ​റ്റ​മു​ണ്ടോ എ​ന്ന് ആ​രാ​ഞ്ഞു.

ഡു​പ്ലേ​സി​യു​ടെ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രു​ന്നു…’​ഒ​രു മാ​റ്റ​മു​ണ്ട്. വി​ല്‍​ജോ​യ​ന്‍ ഇ​ന്ന് ക​ളി​ക്കു​ന്നി​ല്ല. അ​ദ്ദേ​ഹം എ​ന്റെ പെ​ങ്ങ​ള്‍​ക്കൊ​പ്പം കി​ട​ക്ക​യി​ലാ​ണ്’

ഡു​പ്ലേ​സി​യു​ടെ മ​റു​പ​ടി കേ​ട്ട് ആ​ദ്യം അ​മ്പ​ര​ന്ന അ​വ​താ​ര​ക​ന്‍ പി​ന്നീ​ട് പൊ​ട്ടി​ച്ചി​രി​യോ​ടെ​യാ​ണ് പ്ര​തി​ക​രി​ച്ച​ത്.
എ​ന്താ​യാ​ലും ഡു​പ്ലേ​സി​യു​ടെ മ​റു​പ​ടി​യും അ​തി​ന്റെ വീ​ഡി​യോ​യും അ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു.

ഡു​പ്ലേ​സി​യു​ടെ മ​റു​പ​ടി​ക്കു ചു​വ​ടു​പി​ടി​ച്ചു പോ​യ ആ​രാ​ധ​ക​ര്‍​ക്ക് കാ​ര്യ​ങ്ങ​ളു​ടെ കി​ട​പ്പ് പ​തി​യെ മ​ന​സ്സി​ലാ​യി.
ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ താ​രം ഹാ​ര്‍​ദ​സ് വി​ല്‍​ജോ​നും ഡു​പ്ലേ​സി​യു​ടെ സ​ഹോ​ദ​രി റെ​മി റൈ​നേ​ഴ്‌​സും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.

അ​വ​രു​ടെ വി​വാ​ഹം മേ​ല്‍​പ്പ​റ​ഞ്ഞ മ​ത്സ​ര​ത്തി​ന്റെ തൊ​ട്ടു​ത​ലേ​ന്നു​മാ​യി​രു​ന്നു. വി​വാ​ഹ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​ത്സ​ര​ത്തി​ന് വി​ല്‍​ജോ​ന്‍ ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് ഡു​പ്ലേ​സി സ​ര​സ​മാ​യി പ​റ​ഞ്ഞ​ത്.

2016ല്‍ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ജ​ഴ്‌​സി​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച ടെ​സ്റ്റ് മ​ത്സ​ര​ത്തി​ല്‍ ആ​ദ്യ പ​ന്തി​ല്‍​ത്ത​ന്നെ വി​ക്ക​റ്റ് വീ​ഴ്ത്തി​യ താ​ര​മാ​ണ് വി​ല്‍​ജോ​ന്‍. മു​ന്‍ ഇം​ഗ്ല​ണ്ട് ഓ​പ്പ​ണ​ര്‍ അ​ല​സ്റ്റ​യ​ര്‍ കു​ക്കി​നെ​യാ​ണ് അ​ന്ന് വി​ല്‍​ജോ​ന്‍ മ​ട​ക്കി​യ​ത്. ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന 20-ാമ​ത്തെ മാ​ത്രം താ​ര​വു​മാ​യി​രു​ന്നു അ​ദ്ദേ​ഹം.

Related posts

Leave a Comment