അഹമ്മാദാബാദ്: ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയെ തകർത്ത് ഓസീസിന് ആറാം കിരീടം . അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആറ് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ഓസീസ് ലോകകിരീടം തിരികെ പിടിച്ചത്. 120 പന്തില്‍ 137 റണ്‍സെടുത്ത ട്രാവിസ് ഹെഡിന്റെയും അർധസെഞ്ചുറി നേടിയ മര്‍നസ് ലബുഷെയ്ന്റെയും മിന്നും പ്രകടനമാണ് ഓസീസിന് അനായാസ വിജയം സമ്മനിച്ചത്. 1987,1999,2003,2007,2015 വർഷങ്ങളിലും ഓസ്ട്രേലിയ ലോക കിരിടം നേടിയിരുന്നു. 1999ൽ പാക്കിസ്ഥാനെയും 2003ൽ ഇന്ത്യയേയും 2007ൽ ശ്രീലങ്കയേയും 2015ൽ ന്യൂസിലൻഡിനേയും ഓസീസ് ലോകകപ്പ് ഫൈനലിൽ പരാജയപ്പെടുത്തി. 2003 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് റിക്കിപോണ്ടിംഗിന്റെ നേതൃത്വത്തിലുള്ള ഓസീസ് വിജയക്കൊടി പാറിച്ചത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഓസീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ ഓവർ മുതൽ ഇന്ത്യൻ ബൗളർമാരെ ആദം ഗിൽക്രിസ്റ്റും മാത്യു ഹെയ്ഡനും കടന്നാക്രമിച്ചു.…
Read MoreTag: cricket
ഡബിൾ സെഞ്ചുറി പിറന്ന വാങ്കഡെ
മുംബൈ: ഐസിസി 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇതുവരെ നടന്നതു നാലു ലീഗ് മത്സരങ്ങൾ. ഈ നാലു മത്സരങ്ങളിലെ ഒന്നാം ഇന്നിംഗ്സിൽ മാത്രമായി പിറന്നത് 1429 റണ്‍സ്, രണ്ടാം ഇന്നിംഗ്സിൽ 751 മാത്രവും. ഒരു ഡബിൾ സെഞ്ചുറി ഉൾപ്പെടെ അഞ്ച് ശതകം നാലു മത്സരങ്ങളിലായി വാങ്കഡെയിൽ പിറന്നു. ഇന്ത്യയും ശ്രീലങ്കയും ഈ മാസം രണ്ടിന് ഏറ്റുമുട്ടിയ മത്സരത്തിൽ മാത്രമാണ് വാങ്കഡെയിൽ സെഞ്ചുറി യില്ലാതിരുന്നത്. ലങ്കയ്ക്കെതിരേ 92 റണ്‍സിൽ ശുഭ്മൻ ഗില്ലും 88 റണ്‍സിന് വിരാട് കോഹ്ലിയും 82 റണ്‍സിന് ശ്രേയസ് അയ്യറും പുറത്തായി. 18 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയും 80 റണ്‍സിന് അഞ്ചു വിക്കറ്റ് സ്വന്തമാക്കിയ ലങ്കയുടെ ദിൽഷൻ മധുശങ്കയും അന്നു ബൗളിംഗിൽ തിളങ്ങി. വാങ്കഡെയിൽ നടന്ന നാല് ലോകകപ്പ് മത്സരങ്ങളിൽ രണ്ടാമത് ബാറ്റ് ചെയ്ത…
Read Moreടോസ് നിർണായകമാകുന്ന സെമി; ഇന്ത്യ-ന്യൂസിലന്‍ഡ് സെമി പോരാട്ടം ഇന്ന്
മുംബൈ: ടോസ് കിട്ടിയാൽ ബാറ്റിംഗ്, ടോസ് നഷ്ടപ്പെട്ടാൽ…? ഐസിസി 2023 ഏകദിന ക്രിക്കറ്റ് സെമിയിൽ ന്യൂസിലൻഡിനെ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യക്കു മുന്നിലുള്ളത് രണ്ടു വഴികളാണ്. ആദ്യത്തേത് ടോസ് നേടിയാൽ കണ്ണുംപൂട്ടി ബാറ്റിംഗ് തെരഞ്ഞെടുക്കുക. ടോസ് നഷ്ടപ്പെട്ടാല്‍ പ്ലാന്‍ ബി വേണം. ന്യൂസിലൻഡിനാണ് ടോസ് ലഭിക്കുന്നതെങ്കിൽ അവർ ആദ്യം ബാറ്റ് ചെയ്യാനാണു സാധ്യത. അതോടെ കളിതന്ത്രം കീഴ്മേൽ മറിയും. ന്യൂസിലൻഡ് മുന്നോട്ടുവയ്ക്കുന്ന സ്കോർ, അത് എത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും മത്സരത്തിന്റെ ആദ്യ 15 ഓവർ അതീവശ്രദ്ധയിൽ കളിക്കുകയെന്നതാണ് ഇന്ത്യക്കു മുന്നിൽ പിന്നീടുള്ള വഴി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഡിസ്നി+ ഹോട്ട്സ്റ്റാറിലും തത്സമയം. ലീഗ് റൗണ്ടിൽ ആധികാരിക പ്രകടനത്തിലൂടെ സെമിയിലെത്തിയ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം, ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ടോസ് ഭാഗ്യമാണ്. ലീഗ്…
Read Moreനാലാമത് ആരെന്ന ചോദ്യത്തിന് ഉത്തരമായി; അയ്യരുകളിയുമായി അയ്യർ
ഇന്ത്യൻ ബാറ്റിംഗ് ഓർഡറിൽ നാലാം നന്പറിൽ ആരെന്ന ചോദ്യത്തിന് ശ്രേയസ് അയ്യരിലൂടെ ഉത്തരം ലഭിച്ചിരിക്കുകയാണ്. ഈ സ്ഥാനത്തേക്കു പലരെയും പരീക്ഷിച്ചെങ്കിലും ഇവയൊന്നും വിജയിച്ചില്ല. ഈ സ്ഥാനത്തേക്ക് അയ്യർതന്നെ മതിയെന്നു സെലക്ടർമാർ ഉറപ്പിക്കുകയായിരുന്നു. 2017 നവംബറിൽ നടന്ന ശ്രീലങ്കൻ പര്യടനത്തിലാണ് അയ്യർക്ക് ആദ്യമായി ഏകദിന ടീമിലേക്കു വിളി വരുന്നത്. ടീമിൽ അവസരം ലഭിച്ചപ്പോഴൊക്കെ ശരിയായി വിനിയോഗിക്കുകയും ചെയ്തു. ഇതിനിടെ പരിക്കുകൾ വേട്ടയാടി. ഈ വർഷം ആദ്യം പുറത്തിനേറ്റ പരിക്ക് കരിയർ അവസാനിപ്പിക്കാവുന്ന വിധത്തിൽ ഗുരുതരമായിരുന്നു. ഇതിനോടെല്ലാം പടവെട്ടിയാണ് അയ്യർ ലോകകപ്പ് ടീമിലെത്തിയത്. ഫോമിലുണ്ടായിരുന്ന പലരെയും പരിഗണിക്കാതെ അയ്യരെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയതു വിവാദമായിരുന്നു. വിമർശനങ്ങളെല്ലാം കാറ്റിൽപ്പറത്തി ശ്രേയസ് ടീമിന്റെ മധ്യനിരയിലെ നെടുംതൂണായിരിക്കുകയാണ്. ഐസിസി 2023 ഏകദിന ലോകകപ്പ് ലീഗ് പോരാട്ടത്തിലെ അവസാന മത്സരത്തിൽ നെതർലൻഡ്സിനെതിരേ പുറത്താകാതെ 94 പന്തിൽ 128 റണ്‍സ് നേടിയ അയ്യർ ലോകകപ്പിലെ ആദ്യ സെഞ്ചുറി…
Read Moreഇത് ക്രൂരത: എല്ലാവരും ജയിക്കാന്‍ വേണ്ടി കളിക്കുമ്പോൾ, പ്രതികരിച്ച് എയ്ഞ്ചലോ മാത്യൂസ്
ന്യൂഡല്‍ഹി: ബംഗ്ലദേശിനെതിരായ ലോകകപ്പ് മത്സരത്തിനിടെ തന്നെ ടൈംഡ് ഔട്ട് ആക്കിയപ്പോള്‍ ശരിക്കും ഞെട്ടിപ്പോയെന്ന് ശ്രീലങ്കന്‍ താരം എയ്ഞ്ചലോ മാത്യൂസ്. ‘ഞാന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല. എനിക്ക് തയാറാകാന്‍ രണ്ടു മിനിറ്റ് സമയമുണ്ടായിരുന്നു. എന്നാല്‍, യാന്ത്രികമായ ഒരു തകരാറാണ് അവിടെ സംഭവിച്ചത്. സാമാന്യബോധം എന്നത് അപ്പോള്‍ എവിടെപ്പോയി’– മാത്യൂസ് ചോദിച്ചു. എല്ലാവരും ജയിക്കാന്‍ വേണ്ടി കളിക്കുന്നു, പക്ഷേ ഒരു ടീമോ കളിക്കാരനോ വിക്കറ്റ് നേടുന്നതിന് ഇത്രയും തരംതാഴ്ന്ന തലത്തിൽ പ്രവര്‍ത്തിക്കുമെന്നു ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും മാത്യൂസ് കൂട്ടിച്ചേർത്തു. ‘ഞാന്‍ ഷക്കിബ് അല്‍ ഹസനെയും ബംഗ്ലദേശ് ടീമിനെയും ഇതുവരെ ബഹുമാനിച്ചിരുന്നു. തീര്‍ച്ചയായും നമ്മളെല്ലാം വിജയിക്കാനാണു കളിക്കുന്നത്. നിയമത്തില്‍ ഉള്ള കാര്യമാണെങ്കില്‍ അതു ശരിയെന്നു പറയാം. രണ്ടു മിനിറ്റിനുള്ളില്‍ തന്നെ ഞാന്‍ അവിടെയുണ്ടായിരുന്നു. അതിനുള്ള വീഡിയോ തെളിവുകളുമുണ്ട്. തെളിവുകളോടെയാണു ഞാന്‍ സംസാരിക്കുന്നത്. ക്യാച്ച് എടുത്തതു മുതല്‍ ഞാന്‍ ക്രീസിലെത്തുന്നതു വരെയുള്ള സമയത്തിന്…
Read Moreകളത്തിലിറങ്ങും മുൻപ് ഔട്ട്; ടൈം ഔട്ട് അപ്പീലിൽ പുറത്താകുന്ന ആദ്യ ബാറ്റ്സ്മാനായി ആഞ്ചലോ മാത്യൂസ്
ന്യൂഡൽഹി: ക്രിക്കറ്റ് ചരിത്രത്തിൽ ടൈം ഔട്ടാകുന്ന ആദ്യ ബാറ്ററായി ശ്രീലങ്കൻ താരം ആഞ്ചലോ മാത്യൂസ്. ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേശ്-ശ്രീലങ്ക പോരാട്ടത്തിനിടെയാണ് നാടകീയ സംഭവവങ്ങൾ അരങ്ങേറിയത്. ക്രീസിലെത്താൻ വൈകിയതിന്റെ പേരിൽ ആഞ്ചലോ മാത്യൂസ് ടൈംഡ് ഓട്ട് ആവുകയായിരുന്നു. ലങ്കന്‍ ഇന്നിംഗ്സിലെ 25-ാം ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. ബംഗ്ലാദേശ് നായകന് ഷാക്വിബുല്‍ ഹസന് എറിഞ്ഞ ഓവറിലെ ആദ്യത്തെ ബോളില്‍ സദീര സമരവിക്രമ ബൗണ്ടറിയടിച്ചു. എന്നാല്‍ അടുത്ത ബോളില്‍ 41 റണ്‍സെടുത്ത സമരവിക്രമ പുറത്തായി. മഹമ്മുദുള്ളയാണ് ക്യാച്ചെടുത്തത്. തുടര്‍ന്നു മാത്യൂസ് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുകയായിരുന്നു. സ്ട്രൈക്ക് നേരിടുന്നതിനു മുമ്പ് മാത്യൂസ് ഹെല്‍മറ്റിലെ സ്ട്രാപ്പ് ഇടവെ അതു പൊട്ടുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം പുതിയ ഹെല്മറ്റിനായി ഡഗൗട്ടിലേക്കു ആംഗ്യം കാണിച്ചു. എന്നാൽ, പുതിയ ഹെൽമറ്റുമായി സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർ എത്തുമ്പോഴേക്കും രണ്ട് മിനിട്ട് കഴിഞ്ഞിരുന്നു. ഇതോടെ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ ടൈം…
Read Moreസെഞ്ചുറിയിൽ സച്ചിനൊപ്പം, ജന്മദിനത്തിലെ സെഞ്ചുറിക്ക് മറ്റൊരു ചരിത്രം കൂടി…
ജന്മദിനത്തില് ഐസിസി ഏകദിന ലോകകപ്പ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ചരിത്ര നേട്ടത്തില്‍ വിരാട് കോഹ്ലി. ഇന്നലെ തന്റെ 35-ാം ജന്മദിനത്തിലാണ് 2023 ഏകദിന ലോകകപ്പ് ലീഗ് റൗണ്ടില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ കോഹ്ലിയുടെ 101 നോട്ടൗട്ട്. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ജന്മദിനത്തില് സെഞ്ചുറി നേടുന്ന മൂന്നാമത് മാത്രം ബാറ്ററാണ് കോഹ്ലി. 2011 ലോകകപ്പില്‍ ന്യൂസിലന്‍ഡിന്റെ റോസ് ടെയ്ലര് (131 നോട്ടൗട്ട്) തന്റെ 27-ാം ജന്മദിനത്തില് പാക്കിസ്ഥാനെതിരേ സെഞ്ചുറി നേടി. ലോകകപ്പ് ചരിത്രത്തില്‍ ജന്മദിനത്തിലെ ആദ്യ സെഞ്ചുറിയായിരുന്നു അത്. ഈ ലോകകപ്പില്‍ ഓസ്ട്രേലിയയുടെ മിച്ചല്‍ മാര്‍ഷ് (121) 32-ാം ജന്മദിനത്തില് പാക്കിസ്ഥാനെതിരേ സെഞ്ചുറി നേടി. 2023 ലോകകപ്പില്‍ ജന്മദിനക്കാര് രണ്ടാം തവണയാണ് സെഞ്ചുറി നേടുന്നതെന്നതും ശ്രദ്ധേയം. സച്ചിന്റെ റിക്കാര്‍ഡില്‍ രാജ്യാന്തര ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി (49) എന്ന റിക്കാര്‍ഡില്‍ ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന് തെണ്ടുല്‍ക്കറിന്റെ…
Read Moreടീം ഇന്ത്യയെ തൊട്ടാല്‍ പൊള്ളുമോ…? ആവേശത്തിൽ ആരാധകർ
ഭൂഗോളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് അറിയേണ്ടത് ഒന്നുമാത്രം, രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിനെ തൊട്ടാല്‍ പൊള്ളുമോ…? 2023 ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലിലേക്ക് ഇരച്ചുകയറിയപ്പോള്‍ ആരാധക ആവേശം ഇരട്ടിച്ചു. രോഹിത്തിന്റെ നേതൃത്വത്തിലുള്ള ഈ ടീം 2023 ലോകകപ്പ് ട്രോഫിയില്‍ ചുംബിക്കുമെന്ന പ്രതീതിയാണ് നിലവില്‍ ഇന്ത്യയില്‍ ഉള്ളത്. ലീഗ് റൗണ്ടില്‍ ഇതുവരെ അത്രയ്ക്ക് ഗംഭീര പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചതെന്നതാണ് ഇതിന്റെ കാരണം. അതുകൊണ്ടുതന്നെ ഇതുവരെയുള്ള പ്രകടനം വച്ചു നോക്കിയാല്‍ രോഹിത്തിനെയും സംഘത്തെയും തൊട്ടാല്‍ പൊള്ളുമെന്നുറപ്പ്… അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ശ്രീലങ്കയെ 55 റണ്‍സിനും ഇംഗ്ലണ്ടിനെ 129 റണ്‍സിനും ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടത്. പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരയെ 229/9ല്‍ ഒതുക്കിയ ഇംഗ്ലണ്ടിനെയാണ് പൊള്ളിച്ചുവിട്ടത് എന്നതാണ് ഹൈലൈറ്റ്. സെറ്റ് ടീം 2023 ലോകകപ്പില്‍ ഏറ്റവും മികച്ച ടീമാണ് ഇന്ത്യയെന്ന് നിസംശയം പറയാം. അത് ലോകകപ്പിനു മുമ്പുതന്നെ…
Read Moreഇന്ത്യൻ ടീമിൽ ശ്രേയസോ സൂര്യയോ?
ന്യൂഡൽഹി: ട്വന്റി20 ക്രിക്കറ്റിൽ സൂര്യകുമാർ യാദവ് സൂപ്പർ ഹിറ്ററാണെന്ന കാര്യത്തിൽ തർക്കമില്ല. ഏകദിനത്തിന്റെ കാര്യം വന്നപ്പോൾ സൂര്യയുടെ പ്രകടനങ്ങളുടെ ശോഭ പലപ്പോഴും മങ്ങി. എല്ലാ പന്തും അടിച്ചുപറത്തണമെന്ന ട്വന്റി20 സമീപനമാണു താരത്തിനു വിനയായത്. എന്നാൽ, അടുത്തിടെ സൂര്യയുടെ പ്രകടനത്തിൽ മാറ്റം കണ്ടുതുടങ്ങിയിരിക്കുന്നു. ഏകന സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ പ്രകടനം അത്തരത്തിലൊരു മാറ്റത്തിന്റെ പ്രതിഫലനമായിരുന്നു. എല്ലാ പന്തും അടിച്ചുപറത്താനുള്ള ത്വര നിയന്ത്രിച്ച സൂര്യകുമാർ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോയി. ഇന്ത്യയുടെ മുൻനിര ബാറ്റർമാർ പരാജയപ്പെട്ട പിച്ചിൽ സൂര്യ 47 പന്തിൽ നേടിയ 49 റണ്‍സ്, ലോകകപ്പ് ടീമിൽ ഇടംലഭിക്കാതെ പോയ മറ്റു താരങ്ങൾക്കുള്ള പാഠമാണ്. ബാറ്റിംഗ് പ്രകടനം മെച്ചപ്പെടുത്തുക മാത്രമല്ല, ശ്രേയസ് അയ്യരുടെ പ്ലെയിംഗ് ഇലവനിലെ സ്ഥാനം അവതാളത്തിലാക്കുകകൂടി ചെയ്തിട്ടുണ്ട് സൂര്യകുമാർ. കാരണം, പരിക്കിനെത്തുടർന്ന് പുറത്തിരിക്കുന്ന ഹാർദിക് പാണ്ഡ്യ വൈകാതെ ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്തും. അതോടെ മാനേജ്മെന്റിന് ശ്രേയസോ സൂര്യയോ…
Read Moreരാജ്യാന്തര ക്രിക്കറ്റില്‍ 18,000 റണ്‍സ് എന്ന നേട്ടത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ
ഈ കലണ്ടര്‍ വര്‍ഷത്തില്‍ 1000 ഏകദിന റണ്‍സ് എന്ന നേട്ടവും രോഹിത് ഇന്നലെ പിന്നിട്ടു. ഇംഗ്ലണ്ടിനെതിരായ ഇന്നിംഗ്സില്‍ 31 റണ്‍സ് തികച്ചതോടെയാണ് 1000 റണ്‍സ് രോഹിത് പിന്നിട്ടത്. 2023ല്‍ 1000 ഏകദിന റണ്‍സ് തികയ്ക്കുന്ന മൂന്നാമത് മാത്രം ബാറ്ററാണ് രോഹിത്. രോഹിത്തിന്റെ സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ (1334), ശ്രീലങ്കയുടെ പതും നിസാങ്ക (1062) എന്നിവര്‍ മാത്രമാണ് ഈ കലണ്ടര്‍ വര്‍ഷം ഇതുവരെ 1000 ഏകദിന റണ്‍സ് സ്വന്തമാക്കിയത്. ഇതിനിടെ ഏകദിനത്തില്‍ 10,500 റണ്‍സും രോഹിത് തികച്ചു. രോഹിത് 18000 ഇംഗ്ലണ്ടിനെതിരായ 87 റണ്‍സ് ഇന്നിംഗ്സിനിടെ രാജ്യാന്തര ക്രിക്കറ്റില്‍ 18,000 റണ്‍സ് എന്ന നേട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെത്തി. 101 പന്തില്‍നിന്നായിരുന്നു രോഹിത്തിന്റെ 87 റണ്‍സ് പ്രകടനം. 457 മത്സരങ്ങളില്‍നിന്നാണ് രോഹിത് 18,000 റണ്‍സ് തികച്ചത്. സച്ചിന് തെണ്ടുല്‍ക്കര്‍ (34,357), വിരാട് കോഹ്ലി (26,121), രാഹുല്‍…
Read More