മുതിർന്ന അഭിഭാഷകൻ ഫാ​ലി. എ​സ്. ന​രി​മാ​ന്‍ അ​ന്ത​രി​ച്ചു; വി​ട​വാ​ങ്ങി​യ​ത് ഇ​ന്ത്യ​ന്‍ നീ​തി​ന്യാ​യ രം​ഗ​ത്തെ അ​തി​കാ​യ​ന്‍

ന്യൂ​ഡ​ൽ​ഹി∙ സു​പ്രീം കോ​ട​തി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഫാ​ലി എ​സ്.​ന​രി​മാ​ൻ(95) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം.1991​ൽ രാ​ജ്യം പ​ത്മ​ഭൂ​ഷ​ണും 2007ൽ ​പ​ത്മ​വി​ഭൂ​ഷ​ണും ന​ൽ​കി ആ​ദ​രി​ച്ചു.

ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന ബ​ർ​മ​യി​ലെ റ​ങ്കൂ​ണി​ൽ 1929-ല്‍ ​ആ​യി​രു​ന്നു ജ​ന​നം. 1950 ന​വം​ബ​റി​ല്‍ ബോം​ബെ ഹൈ​ക്കോ​ട​തി​യി​ല്‍ അ​ഭി​ഭാ​ഷ​ക​നാ​യി എ​ൻ‌​റോ​ള്‍ ചെ​യ്താ​ണ് നി​യ​മ​രം​ഗ​ത്തെ തു​ട​ക്കം.1971 മു​ത​ല്‍ സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​ണ്. 1972- 75 കാ​ല​ത്ത് അ​ഡീ​ഷ​ണ​ല്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ലാ​യി​രു​ന്നു. അ​ടി​യ​ന്ത​രാ​വ​സ്ഥാ പ്ര​ഖ്യാ​പ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പി​ന്നീ​ട് അ​ദ്ദേ​ഹം അ​ഡീ​ഷ​ണ​ല്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ സ്ഥാ​നം രാ​ജി വെ​ച്ചു.

ആ​ത്മ​ക​ഥ​യാ​യ ‘ബി​ഫോ​ർ മെ​മ്മ​റി ഫെ​യ്ഡ്സ്’, ‘ദി ​സ്റ്റേ​റ്റ് ഓ​ഫ് നേ​ഷ​ൻ’, ‘ഗോ​ഡ് സേ​വ് ദി ​ഓ​ണ​റ​ബി​ൾ സു​പ്രീം കോ​ർ​ട്ട്’ തു​ട​ങ്ങി​യ പു​സ്ത​ക​ങ്ങ​ളു​ടെ ര​ച​യി​താ​വാ​ണ്.

ബാ​പ്‌​സി​യാ​ണ് ഭാ​ര്യ. സു​പ്രീം കോ​ട​തി മു​ൻ ജ‍‍​ഡ്ജി റോ​ഹിം​ഗ്ട​ൺ ന​രി​മാ​ൻ മ​ക​നാ​ണ്. മ​ക​ൾ അ​ന​ഹീ​ത സ്പീ​ച്ച് തെ​റാ​പ്പി​സ്റ്റാ​ണ്.

 

Related posts

Leave a Comment