കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്‍റെ മാതാവും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ

പാ​ല​ക്കാ​ട്: കു​റു​മ്പാ​ച്ചി മ​ല​യി​ൽ ക​യ​റി കു​ടു​ങ്ങി​പ്പോ​യ ബാ​ബു​വി​ന്‍റെ അ​മ്മ​യും സ​ഹോ​ദ​ര​നും ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ. മ​ല​മ്പു​ഴ ചെ​റാ​ട് സ്വ​ദേ​ശി റ​ഷീ​ദ (46), മ​ക​ൻ ഷാ​ജി (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മ​ല​മ്പു​ഴ കു​ടു​ക്കാം കു​ന്ന് പാ​ല​ത്തി​ന് സ​മീ​പം ചൊ​വ്വാ​ഴ്ച രാ​ത്രി 11നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഇ​രു​വ​രും ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​കാം ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. പാ​ല​ക്കാ​ട് കു​റു​മ്പാ​ച്ചി മ​ല​യി​ൽ ക​യ​റി കു​ടു​ങ്ങി​പ്പോ​യ ബാ​ബു​വി​ന്‍റെ അ​മ്മ​യാ​ണ് മ​രി​ച്ച​ത്.

2022 ഫെ​ബ്രു​വ​രി​യി​ലാ​ണ് ബാ​ബു മ​ല​യി​ല്‍ കു​ടു​ങ്ങി വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം പി​ടി​ച്ച​ത്. 45 മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നൊ​ടു​വി​ലാ​യി​രു​ന്നു ബാ​ബു​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യി​ല്‍ അ​തി​ക്ര​മി​ച്ച് ക​ട​ന്ന​തി​ന് ഇ​യാ​ള്‍​ക്കെ​തി​രെ അ​ന്ന് കേ​സെ​ടു​ത്തി​രു​ന്നു.

Related posts

Leave a Comment