നി​യ​മസ​ഭ സാ​മാ​ജി​ക​ർ​ക്കെ​തി​രേ വ്യാ​ജ ആരോ​പ​ണം; ര​മേ​ശ് ചെ​ന്നി​ത്ത​ലയുടെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം

തി​രുവനന്തപുരം:​ നി​യ​മസ​ഭ സാ​മാ​ജി​ക​ർ​ക്കെ​തി​രേ വ്യാ​ജ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​ന് വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡ്ക​ൾ​ക്കെ​തി​രെ​യും മ്യൂ​സി​യം എ​സ്ഐ​ക്കെ​തി​രേ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ൽ​കി​യ അ​വ​കാ​ശ ലം​ഘ​ന നോ​ട്ടീ​സി​ന്മേ​ൽ സ്പീ​ക്ക​ർ എ​ത്തി​ക്‌​സ് ആ​ൻ​ഡ് പ്രി​വി​ലേ​ജ് ക​മ്മി​റ്റി​യു​ടെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

കേ​ര​ള​നി​യ​മ​സ​ഭ​യു​ടെ ന​ട​പ​ടി​ക്ര​മ​വും കാ​ര്യ​നി​ര്‍​വഹ​ണ​വും സം​ബ​ന്ധി​ച്ച അ​വ​കാ​ശ ലം​ഘ​ോ പ്ര​ശ്ന​ത്തി​ന് ച​ട്ടം 159 പ്ര​കാ​രം സം​ഭ​വം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണു സ്പീ​ക്ക​ർ എ​ത്തി​ക്സ് ആ​ൻഡ് പ്ര​വി​ലേ​ജ് ക​മ്മി​റ്റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

നി​യ​മ​സ​ഭാ​ച​ട്ടം 50 പ്ര​കാ​രം പ്ര​തി​പ​ക്ഷം ന​ല്‍​കു​ന്ന നോ​ട്ടീ​സു​ക​ള്‍​ക്ക് സ​ഭ​യി​ല്‍ അ​വ​ത​ര​ണാ​നു​മ​തി തേ​ടു​ന്ന​തി​നു​പോ​ലും അ​വ​സ​രം ന​ല്‍​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മാർച്ച് 15ന് ​രാ​വി​ലെ സ്പീ​ക്ക​റു​ടെ ഓ​ഫീ​സി​നു മു​ന്നി​ല്‍ സ​മാ​ധാ​ന​പ​ര​മാ​യി ധ​ര്‍​ണ ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന യു​ഡി​എ​ഫ് എം​എ​ല്‍​എ​മാ​രെ യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് മാ​ര്‍​ഷ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വാച്ച് ആൻഡ് വാർഡ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ നീ​ക്കം ചെ​യ്യു​ക​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല അ​വ​കാ​ശ ലം​ഘ​ന നോ​ട്ടീ​സി​ൽ പ​റ​ഞ്ഞിരു​ന്നത്.

ബ​ല​പ്ര​യോ​ഗ​ത്തി​ല്‍ സ​നീ​ഷ്‌​കു​മാ​ര്‍ ജോ​സ​ഫ്, കെ.​കെ. ര​മ എ​ന്നീ സാ​മാ​ജി​ക​ര്‍​ക്ക് പ​രി​ക്ക് പ​റ്റു​ക​യും അ​വ​ര്‍​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടേ​ണ്ടി​വ​രി​ക​യും ചെ​യ്തു.

നി​യ​മ​സ​ഭ​യു​ടെ പ​രി​സ​ര​ത്ത് ന​ട​ന്ന ഒ​രു വി​ഷ​യം സം​ബ​ന്ധി​ച്ച് മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ പി.​ഡി. ജി​ജു​കു​മാ​ര്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന് മു​ന്‍​പ് സ്പീ​ക്ക​റു​ടെ അ​നു​മ​തി തേ​ടി​യി​ട്ടി​ല്ല

1970 ജ​നു​വ​രി 29, 1983 മാ​ര്‍​ച്ച് 29, 30 എ​ന്നീ തീ​യ​തി​ക​ളി​ല്‍ നി​യ​മ​സ​ഭാ പ​രി​സ​ര​ത്ത് ന​ട​ന്ന അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളി​ല്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളി​ല്‍ നി​ന്നും തി​ക​ച്ചും വി​ഭി​ന്ന​മാ​യ രീ​തി​യി​ലു​ള​ള ന​ട​പ​ടി​ക​ളാ​ണ് അന്ന് പോ​ലീ​സ് സ്വീ​ക​രി​ച്ച​ത്.

നി​യ​മ​സ​ഭാ പ​രി​സ​ര​ത്ത് ന​ട​ന്ന ഒ​രു പ്ര​ശ്‌​നം സം​ബ​ന്ധി​ച്ച് സ്പീ​ക്ക​റു​ടെ അ​നു​മ​തി​യി​ല്ലാ​തെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​യ​മ​സ​ഭാ​ സെ​ക്ര​ട്ട​റി​യേ​റ്റി​ലെ സി​സി​ടി​വി ഫു​ട്ടേ​ജ് ഉ​ള്‍​പ്പെ​ടെ ആ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ട് നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ല്‍​കു​ക​യും ചെ​യ്ത​തി​ലൂ​ടെ മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ സ​ഭ​യു​ടെ പ്ര​ത്യേ​ക അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​നമാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്.

ഈ വ​സ്തു​ത​ക​ളു​ടെ വെ​ളി​ച്ച​ത്തി​ല്‍ മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്‌​ഐക്കെതിരെയും നി​യ​മ​സ​ഭാ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് മാ​ര്‍​ഷ​ല്‍ മൊ​യ്തീ​ന്‍ ഹു​സൈ​ന്‍, വ​നി​താ സാ​ര്‍​ജ​ന്‍റ് അ​സി. ഷീ​ന എ​ന്നി​വ​ര്‍​ക്ക് എ​തി​രെ അ​വ​കാ​ശ ലം​ഘ​ന​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണമെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല സ്പീ​ക്ക​റോ​ട് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

ഈ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്പീ​ക്ക​ർ പ്ര​വി​ലേ​ജ് ആ​ൻഡ് എ​ത്തി​ക്സ് ക​മ്മ​റ്റി​യോ​ട് സം​ഭ​വം സം​ബ​ന്ധി​ച്ച് റി​പ്പേ​ർ​ട്ട് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment