പ്രാ​യം കു​റ​യ്ക്കാ​ൻ ബ്ര​യാ​ൻ ജോ​ൺ​സ​ൺ എ​ന്തും ചെ​യ്യും! ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​ഞ്ച് വ​യ​സി​ന്‍റെ കു​റ​വ്..!


ടെ​ക്സാ​സ്: പ്രാ​യം കു​റ​യ്ക്കാ​നാ​യി എ​ന്തു ചെ​യ്യാ​നും ത​യാ​റാ​ണ് വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ലെ വെ​നീ​സി​ലു​ള്ള ടെ​ക് സം​രം​ഭ​ക​നാ​യ ബ്ര​യാ​ൻ ജോ​ൺ​സ​ൺ. അ​തി​നാ​യി എ​ത്ര പ​ണം മു​ട​ക്കാ​നും മ​ടി​യി​ല്ല.

നി​ല​വി​ൽ 45 വ​യ​സു​ള്ള ഇ​ദ്ദേ​ഹം പ്രാ​യം കു​റ​യ്ക്കാ​നു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​യി ഒ​രു​വ​ർ​ഷം 16 കോ​ടി രൂ​പ വ​രെ ചെ​ല​വ​ഴി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്.

പ​ല പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും ഇ​തി​ന​കം വി​ധേ​യ​നാ​യ ബ്ര​യാ​ൻ ജോ​ൺ​സ​ൺ പു​തി​യൊ​രു പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ഘ​ട്ട​ത്തി​ലാ​ണ്. ത​ന്‍റെ 17 വ​യ​സു​ള്ള മ​ക​ൻ ടാ​ൽ​മേ​ജി​നെ​യും 70 വ​യ​സു​ള്ള പി​താ​വ് റി​ച്ചാ​ർ​ഡി​നെ​യും ചേ​ർ​ത്തു​കൊ​ണ്ടു​ള്ള ഒ​രു ര​ക്ത​കൈ​മാ​റ്റ​മാ​ണു പു​തി​യ പ​ദ്ധ​തി​യെ​ന്നു മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

മ​ക​ന്‍റെ ശ​രീ​ര​ത്തി​ലെ ര​ക്ത​ത്തി​ൽ​നി​ന്നു പ്ലാ​സ്മ വേ​ർ​തി​രി​ച്ചെ​ടു​ത്ത് അ​ത് ബ്ര​യാ​ൻ ജോ​ൺ​സ​ണി​ന്‍റെ ശ​രീ​ര​ത്തി​ൽ കു​ത്തി​വ​യ്ക്കു​ന്ന ചി​കി​ത്സാ രീ​തി​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.

മ​ക​ന്‍റെ ശ​രീ​ര​ത്തി​ൽ​നി​ന്ന് ഒ​രു ലി​റ്റ​ർ ര​ക്തം ശേ​ഖ​രി​ച്ചാ​ണ് ബ്ര​യാ​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് ആ​വ​ശ്യ​മു​ള്ള ര​ക്ത ഉ​ത്പ​ന്ന​ങ്ങ​ൾ വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന​ത്.

അ​തേ​സ​മ​യം​ത​ന്നെ ബ്ര​യാ​ൻ ജോ​ൺ​സ​ൺ ത​ന്‍റെ 70 വ​യ​സു​ള്ള പി​താ​വി​ന് ത​ന്‍റെ ശ​രീ​ര​ത്തി​ൽ​നി​ന്ന് ഒ​രു ലി​റ്റ​ർ ര​ക്തം ദാ​നം ചെ​യ്യും.ടെ​ക്സാ​സി​ലെ മെ​ഡി​ക്ക​ൽ സ്പാ​യി​ലാ​ണ് ഇ​ത് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത​നു​സ​രി​ച്ച് ബ്ര​യാ​ന്‍റെ യ​ഥാ​ർ​ഥ പ്രാ​യം ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ശാ​രീ​രി​ക​മാ​യി അ​ഞ്ച് വ​യ​സ് കു​റ​ഞ്ഞി​ട്ടു​ണ്ട​ത്രെ. കൂ​ടാ​തെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ച​ർ​മം 28കാ​ര​ന്‍റെ ച​ർ​മ​ത്തി​നു തു​ല്യ​മാ​ണെ​ന്നും പ​റ​യു​ന്നു.

Related posts

Leave a Comment