താമരക്കണ്ണന്‍റെ പണിപാളി..!  പ്ല​സ്ടു ​പരീക്ഷാഫലം  പിൻവ​ലി​ച്ച​താ​യി വ്യാജ വീഡിയോ:  ബിജെപി പഞ്ചായത്ത് അംഗവും യൂ ​ട്യൂ​ബ​റുമായ നിഖിൽ മനോഹർ അറസ്റ്റിൽ


തി​രു​വ​ന​ന്ത​പു​രം: പ്ല​സ് ടു ​പരീക്ഷാഫലം പിൻവ​ലി​ച്ച​താ​യി വീ​ഡി​യോ ത​യാ​റാ​ക്കി പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ബി​ജെ​പി പ​ഞ്ചാ​യ​ത്തം​ഗ​മാ​യ യൂ ​ട്യൂ​ബ​ർ അ​റ​സ്റ്റി​ൽ.

കൊ​ല്ലം സ്വ​ദേ​ശി​യും ബി​ജെ​പി പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ നി​ഖി​ൽ മ​നോ​ഹ​ർ (28) നെ​യാ​ണ് ക​ന്‍റോണ്‍​മെ​ന്‍റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ല്ലം പോ​രു​വ​ഴി പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡ് മെ​ന്പ​റാ​ണ് നി​ഖി​ൽ മ​നോ​ഹ​റെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment