മൈക്കാഡ് പണിക്കാരന്‍ വര്‍ക്കിയ്ക്ക് കൂടെ നടന്ന ഏലിയാമ്മയില്‍ പിറന്ന മകള്‍ അറിയപ്പെടുന്ന നടിയായി; മരിക്കുന്ന നിമിഷം വരെ വര്‍ക്കി കൊതിച്ചത് അപ്പച്ചാ എന്നുള്ള വിളി കേള്‍ക്കാന്‍…

lissy600കൊച്ചി: പ്രശസ്തയായ നടി മകളായിട്ടുണ്ടായിരുന്നെങ്കിലും നരകിച്ചു മരിക്കാനായിരുന്നു നെല്ലിട്ടില്‍ പാപ്പച്ചന്‍ എന്ന എന്‍ ഡി വര്‍ക്കിയുടെ വിധി.സിനിമാ നടി ലിസിയുടെ പിതാവായ വര്‍ക്കി ഇന്നലെയാണ് ദുരിത ജീവിതം വെടിഞ്ഞ് യാത്രയായത്. ലിസിയുടെ പിതൃസ്ഥാനത്തിനായി ദീര്‍ഘകാലം നിയമപോരാട്ടം നടത്തിയെങ്കിലും ഒരിക്കല്‍ പോലും ലിസി വര്‍ക്കിയെ കാണാന്‍ എത്തിയിരുന്നില്ല. മകളുടെ അവഗണനയില്‍ വര്‍ക്കിയുടെ മനം നൊന്തിരുന്നു. പിതാവെന്ന നിലയില്‍ യാതൊന്നും ചെയ്യാത്ത വ്യക്തിയെ  അംഗീകരിക്കാന്‍ തയ്യാറല്ലെന്നു പറഞ്ഞായിരുന്നു ലിസി വര്‍ക്കിയെ  തള്ളിയത്. എന്നാല്‍ തന്റെ മകള്‍ എപ്പോഴെങ്കിലും അപ്പച്ചാ എന്നു വിളിച്ചുകൊണ്ട് ഓടി വരുമെന്നായിരുന്നു വര്‍ക്കിയുടെ പ്രതീക്ഷ.

നാല് വര്‍ഷം മുമ്പ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് ലിസി പിതാവിനൊപ്പമല്ല താമസിക്കുന്നതെന്ന വിവരം തന്നെ ലോകം അറിഞ്ഞത്. മകളില്‍ നിന്നും ജീവനാംശം ലഭിക്കണം എന്നാവശ്യപ്പെട്ടായിരുന്നു അന്ന് വര്‍ക്കി ജില്ലാ ഭരണാധികാരികളെ സമീപിച്ചത്. ഇതിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞു പോയിട്ടും ഒന്നും സംഭവിച്ചില്ല. കോടതിയില്‍ നിയമപോരാട്ടം നടത്തി പിതാവെന്ന് സ്ഥാപിക്കേണ്ട ഗതികേട് വരെയുണ്ടായി വര്‍ക്കിയ്ക്ക്. പൂക്കാട്ടുപടി സ്വദേശിനി ഏലിയാമ്മയില്‍ വര്‍ക്കിയ്ക്കു ജനിച്ച മകളാണ് ലിസി. ഒരു സിനിമാക്കഥയെ വെല്ലുന്നതായിരുന്നു വര്‍ക്കിയുടെ ജീവിതം.

കോതമംഗലത്തെ പ്രശസ്തമായ തറവാട്ടായ നെല്ലിക്കാട്ടിലെ അംഗമായിരുന്നു വര്‍ക്കി. പിതാവുമായി തെറ്റിയതോടെയാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് ആലുവയിലെത്തിയത്. കുടുംബസ്വത്ത് ഇല്ലാത്തതിനാല്‍ കെട്ടിട നിര്‍മ്മാണ ജോലിക്കാരനായാണ് അദ്ദേഹം ജീവിതം കരുപിടിപ്പിച്ചത്. ഇതിനിടെ അവിചാരിതമായാണ് ഏലിയാമ്മ എന്ന യുവതിയുമായി അടുക്കുന്നത്. വര്‍ക്കിയുടെ കൂടെ ജോലി ചെയ്യാന്‍ എത്തിയതായിരുന്നു ഏലിയാമ്മ. ഈ അടുപ്പം പ്രണയത്തിന് വഴിമാറിയത് വളരെ പെട്ടെന്നായിരുന്നു.പിതാവിന്റെ എതിര്‍പ്പിനെ മറികടന്ന് വര്‍ക്കി ഏലിയാമ്മയെ വിവാഹം ചെയ്തു.ഏലിയാമ്മയുടെ മാതാവ് മുന്‍കൈയെടുത്തായിരുന്നു വിവാഹം. പിതാവിനെ ധിക്കരിച്ചതിനാല്‍ കുടുംബവീട്ടില്‍ താമസിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് വര്‍ഷങ്ങളോളം അമ്മാവനൊപ്പമായിരുന്നു വര്‍ക്കിയും ഭാര്യ ഏലിയാമ്മയും കഴിഞ്ഞത്. ഇതിനിടയിലാണ് ലിസി പിറന്നത്. വെളുത്ത് നീണ്ട മൂക്കുള്ള സുന്ദരിയായ ലിസി പിതാവ് വര്‍ക്കിയെപോലെ തന്നെയായിരുന്നു. മകളെ അത്യധികം സ്‌നേഹിച്ച പിതാവായിരുന്നു അന്ന് വര്‍ക്കി.

lissy-3എന്നാല്‍, ഇതിനിടെയാണ് മാതാവ് ഏലിയാമ്മക്ക് സിനിമാ മോഹം ഉണ്ടാകുന്നത്. സിനിമ രംഗത്ത് സജീവമായിരുന്ന രാമുവുമായുള്ള അടുപ്പമായിരുന്നു ഏലിയാമ്മയില്‍ സിനിമാ മോഹം പൊട്ടി മുളയ്ക്കാന്‍ കാരണമെന്നാണ് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ വര്‍ക്കി പറഞ്ഞിട്ടുള്ളത്. ഭാര്യയുടെ ആഗ്രഹം വര്‍ക്കി ശക്തമായി എതിര്‍ത്തു. മകള്‍ക്കും തനിക്കും ഇഷ്ടം സിനിമാക്കാരിയല്ലാത്ത ഏലിയാമ്മയെ ആണെന്നായിരുന്നു വര്‍ക്കിയുടെ പക്ഷം.എന്നാല്‍ ഈ എതിര്‍പ്പിന്റെ പേരില്‍ ഏലിയാമ്മയുടെ സഹോദരങ്ങള്‍ മര്‍ദിച്ചതോടെ ഇനിയും ഈ ബന്ധം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് വര്‍ക്കിക്ക് തോന്നി. തുടര്‍ന്ന് ഒത്തുപോകാന്‍ സാധിക്കാത്ത വിധത്തില്‍ കാര്യങ്ങള്‍ ആയപ്പോള്‍ ബന്ധം വേര്‍പിരിയുകയായിരുന്നു.

ഏലിയാമ്മയും സഹോദരങ്ങളും മകളെ തന്നില്‍ നിന്ന് അകറ്റുകയായിരുന്നു എന്ന് വര്‍ക്കി പറയുന്നു.എങ്കിലും മകള്‍ സ്കൂളില്‍ പോകുന്ന വേളയില്‍ വഴിയരികില്‍ ഒളിച്ചുനിന്നും കാണുക പതിവായിരുന്നു. എന്നാല്‍ വളര്‍ന്നപ്പോള്‍ മാതാവില്‍ നിന്നും തങ്ങളെ ഉപേക്ഷിച്ചു പോയ പിതാവെന്ന അറിവാണ് ലിസിക്ക് ലഭിച്ചത്. മുതിര്‍ന്നപ്പോള്‍ അമ്മ അറിയാതെ മകളെ കാണാന്‍ വര്‍ക്കി ശ്രമിച്ചു. പിന്നീട് സിനിമയില്‍ വേഷങ്ങള്‍ ലഭിച്ചതോടെ താനാണ് പിതാവെന്നു പറയുന്നതില്‍ മകള്‍ക്ക് കുറച്ചിലായി കാണുമെന്നാണ് വര്‍ക്കി പറഞ്ഞത്. മകള്‍കൂടി ഉപേക്ഷിച്ചതിനെ തുടര്‍ന്ന് തകര്‍ന്നുപോയ വര്‍ക്കി മദ്യത്തിന് അടിമയായി. പാരമ്പര്യ സ്വത്തായി ലഭിച്ച രണ്ടര ഏക്കറില്‍ ഭൂരിഭാഗവും മദ്യപിച്ച് നഷ്ടപ്പെടുത്തി. ബാക്കി വന്ന പത്തു സെന്റ് ചികില്‍സക്കായും വില്‍ക്കേണ്ട വന്നതായി അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

സിനിമയിലെത്തിയതോടെ ലിസിയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അക്കാലത്തെ ഭാഗ്യ നായികയുമായി. മകള്‍ പ്രശസ്തിയുടെ പടവുകള്‍ കയറുന്നത് വര്‍ക്കി അറിയുന്നുണ്ടായിരുന്നെങ്കിലും  അദ്ദേഹത്തിന് അതത്ര താല്‍പര്യമായിരുന്നില്ല. ഏലിയാമ്മയുടെ നിര്‍ബന്ധപ്രകാരമാണ് ലിസി സിനിമയിലെത്തിയതെന്നു വര്‍ക്കി പറഞ്ഞിരുന്നു. മകളെ സിനിമയില്‍ അഭിനയിപ്പിക്കുന്നതിനോട് എതിര്‍പ്പുണ്ടായിരുന്നെങ്കിലും ഭാര്യയെയും അവരുടെ സഹോദരങ്ങളെയും ഭയന്ന് വര്‍ക്കി മിണ്ടാതിരുന്നു. നടിയാകാന്‍ ഇഷ്ടമില്ലാതിരുന്നിട്ടും കൈനിറയെ അവസരങ്ങള്‍ തേടിയെത്തിയതോടെ ലിസി സിനിമയെ വളരയധികം ഇഷ്ടപ്പെട്ടു.

ഇങ്ങനെ നായികയായി തിളങ്ങി നില്‍ക്കുമ്പോഴാണ് പ്രിയദര്‍ശനുമായി ലിസി അടുക്കുന്നത്. പ്രണയത്തെക്കുറിച്ച് ലിസി ആദ്യം പറഞ്ഞത് പിതാവ് വര്‍ക്കിയോടായിരുന്നു. പ്രിയന്‍ സിനിമകളില്‍ അഭിനയിച്ചതിനെ തുടര്‍ന്നായിരുന്നു ഇവരുടെ പ്രണയബന്ധം വളര്‍ന്നത്. 1984 മുതല്‍ 90 വരെയുള്ള ആറ് വര്‍ഷത്തിനിടയില്‍ 14 പ്രിയദര്‍ശന്‍ ചിത്രങ്ങളിലാണ് ലിസി അഭിനയിച്ചത്. ഇതിനിടെയില്‍ ഇവര്‍ക്കിടയില്‍ ഇണക്കങ്ങളും പിണക്കങ്ങളുമുണ്ടായി. വ്യത്യസ്ഥ മതത്തില്‍ പെട്ടവരായിരുന്നതിനാല്‍ പല ഭാഗത്തു നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ഒരിക്കല്‍ കൈഞരമ്പ് മുറിച്ച് ലിസി ആശുപത്രിയിലുമായി.

പിന്നീട് രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം പ്രിയന്‍ അന്യഭാഷ ചിത്രങ്ങളിലേക്ക് പോയപ്പോഴാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളുടെ ഇടപെടലോടെ പ്രിയന്‍ ലിസിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.മകന്റെ പിടിവാശിക്കു മുന്നില്‍ പ്രിയന്റെ മാതാപിതാക്കള്‍ വഴങ്ങിയെങ്കിലും ലിസിയുടെ അമ്മ വിവാഹത്തെ എതിര്‍ത്തു. അത് വകവയ്ക്കാതെ 1990 ഡിസംബര്‍ 13ന് മൂകാംബിക ക്ഷേത്രത്തില്‍ ഇരുവരും വിവാഹിതരായി. ലിസി മതംമാറി ലക്ഷ്മിയെന്ന പേരും സ്വീകരിച്ചു. വിവാഹത്തോടെ അഭിനയത്തോട് വിടപറയാനും ലിസി തീരുമാനിച്ചു. ഈ അവസരങ്ങളിലൊക്കെ കാഴ്ച്ചക്കാരന്റെ റോള്‍ മാത്രമായിരുന്നു പിതാവ് വര്‍ക്കിക്ക്.
lissy2
പ്രിയനുമായുള്ള വിവാഹശേഷം ലിസി സിനിമാ വിട്ട് കുടുംബിനിയായി. ഈ അവസരത്തില്‍ വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍ കൊണ്ട് ദുരിതമനുഭവിക്കുകയായിരുന്നു വര്‍ക്കി. വര്‍ഷങ്ങള്‍ക്കു മുമ്പു ലിസിയെ കാണാന്‍ ചെന്നൈയിലെത്തിയ വര്‍ക്കിയെ വീട്ടിലേക്കു കടത്തിവിട്ടില്ല. അന്ന് ഗുണ്ടകളെ വിട്ട് മകളെ മര്‍ദ്ദിക്കുകയാണ് മകള്‍ ചെയ്തത്. ഒടുവില്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചു പരിചയപ്പെട്ട മലയാളികളുടെ സഹായത്തിലാണു നാട്ടിലെത്തിയത്. എങ്കിലും വര്‍ക്കി ആരോടും പരാതി പറഞ്ഞില്ല. ജീവിതം ഒരു രീതിയിലും മുമ്പോട്ടു പോകാത്ത സ്ഥിതി വന്നപ്പോഴാണ് വര്‍ക്കി ജീവനാംശം ആവശ്യപ്പെട്ട് ലിസിയ്‌ക്കെതിരേ പരാതി നല്‍കിയത്. അന്ന് ആര്‍.ഡി.ഒ. ഉത്തരവിട്ടിട്ടും ലിസി ചെലവിന് നല്‍കിയില്ല. തുടര്‍ന്ന് വര്‍ക്കിയുടെ പരാതിയിന്മേല്‍ ലിസിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അന്നത്തെ എറണാകുളം ജില്ലാ കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് ഉത്തരവിട്ടു. ജില്ലാ കലക്ടര്‍ ലിസിയുടെ അഭിഭാഷകനെ വിളിച്ചു വരുത്തി. എന്നാല്‍, ലിസിയുടെ പിതാവല്ല വര്‍ക്കിയെന്നായിരുന്നു അഭിഭാഷകന്‍ അറിയിച്ചത്. വര്‍ക്കി പിതാവാണെന്ന് തെളിയിച്ചാല്‍ മാത്രമേ കേസിന് പ്രാബല്യമുണ്ടാവൂ എന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു.

ഇത്രയും കാലത്തിനിടയില്‍ ഒരിക്കലും താന്‍ തന്റെ അച്ഛനെ കണ്ടിട്ടില്ലെന്നും തനിക്കറിയാത്ത ഒരു വ്യക്തിയെ പരിചരിക്കാന്‍ എന്തിനു പണം നല്‍കണമെന്നുമായിരുന്നു ലിസിയുടെ ചോദ്യം.  തന്റെ സര്‍ട്ടിഫിക്കറ്റുകളില്‍, വര്‍ക്കിയെന്നല്ല, ജോര്‍ജ് എന്നാണ് അച്ഛന്റെ പേരായി അമ്മ നല്‍കിയിരിക്കുന്നത്. ഇയാള്‍ തന്റെ അച്ഛനാണെന്ന് ആദ്യം തെളിയിക്കട്ടെ. ‘ഞാന്‍ ജനിച്ചശേഷം അമ്മയെ ഉപേക്ഷിച്ച് പോയയാളാണ് അച്ഛന്‍. എന്നെ വളര്‍ത്തിയത് അമ്മയാണ്.’ ഇതായിരുന്നു ലിസിയുടെ മറുപടി. ലിസിയുടെ വാദം പക്ഷെ വിജയിച്ചില്ല.വര്‍ക്കി വീണ്ടും അധികൃതരെ സമീപിച്ചതിനെത്തുടര്‍ന്നു ലിസി മതിയായ സാമ്പത്തിക സ്ഥിതി ഉള്ളയാളും പിതാവിനെ സംരക്ഷിക്കാന്‍ ബാധ്യസ്ഥയുമാണെന്ന് ബോധ്യപ്പെട്ട ട്രൈബ്യൂണല്‍ മുന്‍ ഉത്തരവ് പുനഃസ്ഥാപിച്ചു. പ്രതിമാസം 5500 രൂപ വീതം 2010 ജനുവരി മുതലുള്ള കുടിശിക സഹിതം നല്‍കാനാണ് ഉത്തരവെങ്കിലും ഇതു കിട്ടുമെന്നു വര്‍ക്കിക്ക് ഉറപ്പില്ലായിരുന്നു.
lissy1
തന്റെ അതേ മുഖഛായയാണ് ലിസിയ്‌ക്കെന്ന കാര്യവും വര്‍ക്കി ചൂണ്ടിക്കാട്ടി. ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടെതെന്നു ഈ പിതാവ് ചോദിച്ചു. ഹൃദയാഘാതവും പക്ഷാഘാതവും തളര്‍ത്തിയ ശരീരവും, അപകടത്തെ ത്തുടര്‍ന്നു സ്വാധീനം നഷ്ടമായ കാലുകളും വര്‍ക്കിയെ പരസഹായമില്ലാതെ ജീവിക്കാനാവാത്ത അവസ്ഥയിലെത്തിച്ചിരുന്നു. ഈ പരിതാവസ്ഥയിലും മകളെ കാണാന്‍ ആ പിതാവ് ആഗ്രഹിച്ചിരുന്നു.മകള്‍ തള്ളിപ്പറഞ്ഞെങ്കിലും വര്‍ക്കി ഇപ്പോഴും പറയുന്നത് ലിസി തന്റെ മകളാണ് എന്നാണ്. മകളേയും ഭാര്യയേയുംപറ്റി ചോദിച്ചാല്‍ നിറകണ്ണുകളോടെയാണ് വര്‍ക്കി മറുപടി നല്കുക. ലിസിയുമായി രൂപ സാദൃശ്യമുള്ള സഹോദരന്‍ ബാബുവിന്റെ മകള്‍ അമലയുടെ സാന്നിധ്യമാണ് തനിക്ക് ഏക ആശ്വാസമെന്നുമാണ് വര്‍ക്കി പറയുകയും ചെയ്തിരുന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പു ലിസിയെ കാണാന്‍ ചെന്നൈയിലെത്തിയ തന്നെ വിട്ടലേക്കു കടത്തിവിട്ടില്ലെന്ന് മാത്രമല്ല ഗുണ്ടകളെക്കൊണ്ട് ക്രൂരമായി മര്‍ദിച്ചതും വര്‍ക്കി അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് ഭര്‍ത്താവ് പ്രിയദര്‍ശനുമായി മകള്‍ ലിസി ബന്ധം വേര്‍പെടുത്തിയെന്ന വാര്‍ത്തകള്‍ വന്നതും. മകള്‍ തന്നെ അംഗീകരിച്ചില്ലെങ്കിലും ഈ സംഭവം തന്നെ വിഷമിച്ചിരുന്നതായി വര്‍ക്കി പറഞ്ഞിരുന്നു. അവസാനമായി ഒരു നോക്ക് കാണാന്‍ മകള്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു വര്‍ക്കി. എന്നാല്‍, ആ ആഗ്രഹം നിറവേറാതെയാണ് വര്‍ക്കി ജീവിതത്തിന്റെ തിരശ്ശീലയ്ക്കു പിന്നില്‍ മറഞ്ഞത്.

Related posts