മകന് ടാലന്‍റുണ്ടെന്ന് കണ്ടെത്തി; ഫ​ഹ​ദി​ലൂ​ടെ ഞാ​ൻ തി​രി​ച്ചുവ​ന്നു, പി​താ​വി​ന് കി​ട്ടു​ന്ന ഒ​രു ഭാ​ഗ്യ​മാ​ണെന്ന് ഫാ​സി​ൽ


പ്രേ​ക്ഷ​ക​ർ​ക്ക് വ​ല്ലാ​ത്ത മാ​റ്റം വ​ന്നി​ട്ടു​ണ്ട്. ഞാ​ൻ ഇ​നി സം​വി​ധാ​യ​ക​ൻ ആ​ക​ണ​മെ​ങ്കി​ൽ ഞാ​ൻ ആ​ദ്യം ഒ​രു വി​ദ്യാ‌​ർ​ഥി​യാ​ക​ണം. സം​വി​ധാ​നം ഒ​ന്നു​കൂ​ടി പ​ഠി​ക്ക​ണം.

അ​തി​നു​ള്ള മാ​ർ​ഗം പ്രൊ​ഡ്യൂ​സ് ചെ​യ്യു​ക എ​ന്നു​ള്ള​താ​ണ്. പ്രേ​ക്ഷ​ക​രു​ടെ പ്ര​തി​ക​ര​ണം മ​ന​സി​ലാ​ക്ക​ണം. ഇ​ങ്ങ​നെ ഒ​രു ചി​ത്രം ചെ​യ്യ​ണ​മെ​ന്ന് ഫ​ഹ​ദി​നോ​ട് പ​റ​ഞ്ഞി​രു​ന്നു.

മ​ല​യ​ൻ​കു​ഞ്ഞി​ന്‍റെ ക​ഥ കേ​ട്ട​പ്പോ​ൾത്തന്നെ ആ​രും കൈ​വ​ച്ചി​ട്ടി​ല്ലാ​ത്ത സ​ബ്‌​ജ​ക്‌​ട് ആ​ണെ​ന്നു തോ​ന്നി. സി​നി​മ​യി​ലേ​ക്കു തി​രി​ച്ചുവ​രാ​നു​ള്ള ക​ള​രി​യാ​യി​രു​ന്നു മ​ല​യ​ൻ​കു​ഞ്ഞ്.

ഒ​രു സം​വി​ധാ​യ​ക​ൻ മ​ക​നെ ഇ​ൻ​ട്ര‌​ഡ്യൂ​സ് ചെ​യ്‌​തുക​ള​യാ​മെ​ന്ന് ക​രു​തി​യ​ല്ല ഫ​ഹ​ദി​നെ കൊ​ണ്ടു​വ​ന്ന​ത്. ര​ണ്ടു​ മൂ​ന്നു ദി​വ​സം ഫ​ഹ​ദി​നെ ഇ​ന്‍റ​ർ​വ്യൂ ചെ​യ്‌​ത് അ​ത് പ​ല​രേ​യും കാ​ണി​ച്ചു.

മോ​ഹ​ൻ​ലാ​ൽ, മ​മ്മൂ​ട്ടി ഉ​ൾ​പ്പ​ടെ പ​ല​രേ​യും കാ​ണി​ച്ചു. പ​യ്യ​ൻ കൊ​ള്ളാ​മ​ല്ലോ​യെ​ന്ന് പ​റ​യി​പ്പി​ച്ച ശേ​ഷ​മാ​ണ് ഫ​ഹ​ദി​നെ ഇ​ൻ​ട്ര‌​ഡ്യൂ​സ് ചെ​യ്‌​ത​ത്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ചി​ത്രം പ​രാ​ജ​യ​പ്പെ​ട്ടു.

പി​ന്നാ​ലെ ഫ​ഹ​ദ് പ​ഠി​ക്കാ​നാ​യി അ​മേ​രി​ക്ക​യി​ലേ​ക്കു പോ​യി. ഫ​ഹ​ദ് ഒ​ളി​ച്ചോ​ടി പോ​യോ എ​ന്ന് ചോ​ദി​ച്ച​വ​രോ​ട് അ​വ​ന്‍റെ മേ​ഖ​ല സി​നി​മ​യാ​ണ്, അ​വ​ൻ തി​രി​ച്ചു​വ​രും എ​ന്നാ​ണ് ഞാ​ൻ പ​റ​ഞ്ഞ​ത്.

അ​വ​ൻ തി​രി​ച്ചു​വ​ന്നു. അ​വ​ന് ടാ​ല​ന്‍റ് ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തുകൊ​ണ്ടാ​ണ് അ​വ​നെവ​ച്ച് സി​നി​മ എ​ടു​ത്ത​ത്. അ​തൊ​രു നി​മി​ത്ത​മാ​ണ്. ഫ​ഹ​ദി​ലൂ​ടെ ഞാ​ൻ തി​രി​ച്ചുവ​ന്നു. പി​താ​വി​ന് കി​ട്ടു​ന്ന ഒ​രു ഭാ​ഗ്യ​മാ​ണി​ത്. -ഫാ​സി​ൽ

Related posts

Leave a Comment