ഫേസ്ബുക്ക് “ഫേക്ക്ബുക്കാ’കുന്നോ? 200കോടിയിലേറെ വ്യാജ അക്കൗണ്ടുകളെന്ന് റിപ്പോർട്ട്;  വ്യാജ അക്കൗണ്ടുകളുടെ എണ്ണത്തിൽ എഴ് ശതമാനത്തിന്‍റെ വർധന

വാഷിംഗ്ടൺ: സമൂഹമാധ്യമങ്ങൾ സജീവമായ ഇക്കാലത്ത് വ്യാജ അക്കൗണ്ടുകൾക്കും പഞ്ഞമില്ല. ഇത് സാധൂകരിക്കുന്ന കണക്കാണ് ഫേസ്ബുക്ക് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. 200 കോടിയിലേറെ വ്യാജ അക്കൗണ്ടുകൾ ഫേസ്ബുക്കിൽ ഉണ്ടെന്നാണ് വിവരം. ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം മുൻ വർഷത്തേതിനേക്കാൾ ആകെ രണ്ടു മുതൽ നാല് ശതമാനം വരെ മാത്രം വർധിച്ചപ്പോൾ വ്യാജ അക്കൗണ്ടുകളുടെ എണ്ണത്തിൽ എഴ് ശതമാനത്തിന്‍റെ വർധനയാണ് ഉണ്ടായത്.

ഇതേത്തുടർന്ന് അക്കൗണ്ടുകൾ സംബന്ധിക്കുന്ന വിവരങ്ങൾ ഇനിമുതൽ കർശന പരിശോധനകൾക്ക് വിധേയമാക്കാനും ഉപയോക്താക്കൾ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങുന്നതിനു നൽകുന്ന വിവരങ്ങൾ വ്യാജമാണെങ്കിൽ അത് കണ്ടെത്തി നപടികൾ സ്വീകരിക്കാനുമുള്ള ഒരുക്കത്തിലാണ് അധികൃതർ.

Related posts