ക​ഞ്ചാ​വും, ച​ര​സു​മാ​യി കൊ​ച്ചി​യി​ൽ സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ; ഒപ്പം കഞ്ചാവു ഉപയോഗിച്ചുകൊണ്ടിരുന്ന 10 പേരെയും അറസ്റ്റു ചെയ്തു

കൊ​ച്ചി: ക​ഞ്ചാ​വും ച​ര​സു​മാ​യി 12 സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ കൊ​ച്ചി​യി​ൽ അ​റ​സ്റ്റി​ൽ. ഇ​ട​ച്ചി​റ​യി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ അ​ടു​ത്തു​ള്ള ര​ണ്ടു ഫ്ളാ​റ്റു​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന​രെ​യാ​ണ് ഇ​ൻ​ഫോ​പാ​ർ​ക്ക് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​വ​രി​ൽ ക​ഞ്ചാ​വും ച​ര​സും കൈ​വ​ശം വ​ച്ച​തി​ന് കൊ​ട്ടാ​ര​ക്ക​ര പ​ന​വേ​ലി ക​ല്ലു​പു​ര​ത്തു എ​ബി ബേ​ബി(26), പു​ളി​യി​നം മ​ങ്ങാ​ട്ടു​ക​ര മു​ത്തേ​ട​ത്ത് അ​രു​ണ്‍(28) എ​ന്നി​വ​രെ​യും ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച​തി​ന് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന 10 പേ​രെ​യു​മാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​വ​ർ സി​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്.

തൃ​ക്കാ​ക്ക​ര അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പി.​പി. ഷം​സി​നു കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഇ​ൻ​ഫോ​പാ​ർ​ക്ക് സി​ഐ രാ​ധാ​മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

Related posts