ത്രി​ല്ല​റി​ൽ വി​ജ​യം ക​യ്യി​ലാ​ക്കി റോ​മ

റോം: ​ഇ​റ്റാ​ലി​യ​ന്‍ സീ​രി എ​യി​ലെ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ വി​ജ​യം ക​യ്യി​ലാ​ക്കി എ​ഫ്സി റോ​മ. ജെ​നേ​വ​യെ 3-2ന് ​റോ​മ തോ​ല്‍​പ്പി​ച്ചു. ര​ണ്ടു ത​വ​ണ പി​ന്നി​ൽ നി​ന്ന ശേ​ഷ​മാ​ണ് റോ​മ തി​രി​ച്ച​ടി​ച്ച​ത്.

റോ​മ​യ്ക്കാ​യി ഫെ​ഡെ​റി​കോ ഫാ​സി​യോ (31-ാം മി​നി​റ്റ്), ജ​സ്റ്റി​ന്‍ ക്ലൈ​വ​ര്‍​ട്ട് (45-ാംമി​നി​റ്റ്), ബ്ര​യാ​ന്‍ ക്രി​സ്റ്റാ​ന്‍റെ (59-ാം മി​നി​റ്റ്) എ​ന്നി​വ​ര്‍ ഗോ​ള്‍ നേ​ടി. ജെ​നോ​വ​യ്ക്കു​വേ​ണ്ടി ക്രി​സ്‌​റ്റോ​ഫ് പി​യാ​ടി​ക് (17-ാം മി​നി​റ്റ്), ഓ​സ്‌​ക​ര്‍ ഹി​ല്‍​ജെ​മാ​ര്‍​ക് (33-ാം മി​നി​റ്റ്) എ​ന്നി​വ​രാ​ണ് വ​ല​കു​ലു​ക്കി​യ​ത്.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ നാ​പ്പോ​ളി 1-0ന് ​കാ​ളി​യാ​രി​യെ തോ​ല്‍​പ്പി​ച്ചു. ഇ​ഞ്ചു​റി ടൈ​മി​ല്‍ അ​ര്‍​കാ​ഡു​യി​സ് മി​ലി​ക് നേ​ടി​യ ഗോ​ളി​ലാ​യി​രു​ന്നു നാ​പ്പോ​ളി​യു​ടെ വി​ജ​യം.

Related posts