പെ​ർ​ത്തി​ൽ അ​ത്ഭു​ത​മൊ​ന്നും സം​ഭ​വി​ച്ചി​ല്ല: ഇ​ന്ത്യ​ക്ക് ദ​യ​നീ​യ തോ​ൽ​വി

പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 146 റൺസിന്‍റെ ദയനീയ തോൽവി. അവസാന ദിനം 28 റൺസ് എടുക്കുന്നതിനിടെ ശേഷിച്ച അഞ്ചു വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരന്പരയിൽ ഇന്ത്യയും ഓസ്ട്രേലിയയും ഒപ്പത്തിനൊപ്പമായി. അഡ്ലെയിഡിൽ ഇന്ത്യ വിജയിച്ചിരുന്നു.

ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ 287 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ഇ​​ന്ത്യ നാ​​ലാം ദി​​നം അ​​വ​​സാ​​നി​​ച്ച​​പ്പോ​​ൾ അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 112 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​ലായിരുന്നു. അവസാന ദിനം 28 റണ്‍സെടുത്ത ഹനുമ വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ 30 റണ്‍സെടുത്ത ഋഷഭ് പന്തിനെയും നഷ്ടമായി. പിന്നീട് വാലറ്റക്കാർ വന്നതും പോയതും അറിഞ്ഞില്ല.

മിച്ചൽ‌ സ്റ്റാർക്ക്, നഥാൻ ലിയോൺ എന്നിവർ മൂന്നു വിക്കറ്റും ജോഷ് ഹെയ്സൽവുഡ്, പാറ്റ് കമ്മിൻസൺ എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി. ര​​ണ്ടാം ടെ​​സ്റ്റി​​ന്‍റെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യെ 243ന് ​​പു​​റ​​ത്താ​​ക്കാ​​ൻ ഇ​​ന്ത്യ​​യെ സ​​ഹാ​​യി​​ച്ച​​ത് മു​​ഹ​​മ്മ​​ദ് ഷാ​​മി​​യു​​ടെ ആ​​റ് വി​​ക്ക​​റ്റ് പ്ര​​ക​​ട​​നം. 56 റ​​ണ്‍​സ് വ​​ഴ​​ങ്ങി​​യാ​​ണ് ഷാ​​മി ആ​​റ് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ​​ത്. ഷാ​​മി​​യു​​ടെ മി​​ക​​ച്ച ടെ​​സ്റ്റ് ബൗ​​ളിം​​ഗ് പ്ര​​ക​​ട​​ന​​വു​​മാ​​ണി​​ത്.

Related posts