സ്കൂ​ട്ട​ർ സ്വ​കാ​ര്യ ബ​സു​മാ​യി കൂ​ട്ടി​യി​ടിച്ചു; ബ​സി​ന്‍റെ ട​യ​ർ ശ​രീ​ര​ത്തി​ലൂ​ടെ കയറിയിറങ്ങി കോളജ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു; സംഭവം പിറവത്ത്‌

പി​റ​വം: സ്കൂ​ട്ട​ർ സ്വ​കാ​ര്യ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി മ​രി​ച്ചു.

ആ​ര​ക്കു​ന്നം ടോ​ക് എ​ച്ച് എ​ൻ​ജി​നീയ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ തി​രു​വാ​ങ്കു​ളം സു​ഭാ​ഷ് ന​ഗ​റി​ൽ അ​നു വി​ഹാ​റി​ൽ അ​നി​ൽ കു​മാ​റി​ന്‍റെ മ​ക​ൾ അ​ഞ്ജ​ലി(19)​യാ​ണ് മ​രി​ച്ച​ത്.

ഇ​ന്നു രാ​വി​ലെ ഒ​ന്പ​തോ​ടെ ആ​ര​ക്കു​ന്ന​ത്തി​ന​ടു​ത്ത് പു​ളി​ക്ക​മാ​ലി പ​ന്പി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​ഞ്ജ​ലി വീ​ട്ടി​ൽ​നി​ന്നു കോ​ള​ജി​ലേ​ക്ക് സ്കൂട്ടറിൽ പോ​കും വ​ഴി എ​തി​രേ എ​റ​ണാ​കു​ള​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​ർ ബ​സി​ന​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. ബ​സി​ന്‍റെ ട​യ​ർ വി​ദ്യാ​ർ​ഥി​നി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യും ചെ​യ്തു. അ​പ​ക​ട​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​ര​ണ​മ​ട​ഞ്ഞു.

Related posts

Leave a Comment