പുതിയ ബൈക്ക് വാങ്ങാന്‍ ആദ്യ കാമുകി; തയാറാകാതിരുന്നപ്പോള്‍ പെണ്‍കുട്ടി ഉപേക്ഷിച്ചു; ഇതേ ബൈക്കില്‍ നടന്ന് നിരവധി പെണ്‍കുട്ടികളുമായി സൗഹൃദത്തിലായി; ഫയാസ് പോലീസിനോട് റഞ്ഞത് ഇങ്ങനെ…

കോ​ഴി​ക്കോ​ട് : ഡി​ജെ​യാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊണ്ടു​പോ​യ കേ​സി​ലെ പ്ര​തി​യെ നാ​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. ഇ​ന്ന​ലെ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ല്‍​കാ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ച​തെ​ങ്കി​ലും മ​ജി​സ്‌​ട്രേ​റ്റി​ല്ലാ​ത്ത​തി​നാ​ല്‍ കേ​സ് പ​രി​ഗ​ണി​ച്ചി​ല്ല. തു​ട​ര്‍​ന്നാ​ണ് നാ​ളെ വീ​ണ്ടും അ​പേ​ക്ഷ ന​ല്‍​കാ​ന്‍ ചേ​വാ​യൂ​ര്‍ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. കു​മ്പ​ളം സ്വ​ദേ​ശി ഫ​യാ​സ് മു​ബീ​(20) നെ​യാ​ണ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ അ​പേ​ക്ഷ ന​ല്‍​കു​ന്ന​ത്.

വി​ദ്യാ​ര്‍​ഥി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളെയും സ്ത്രീ​ക​ളെയും സ​മാ​ന​മാ​യ രീ​തി​യി​ല്‍ ഡി​ജെ ച​മ​ഞ്ഞ് ത​ട്ടി​പ്പി​നി​ര​യാ​ക്കിയി​ട്ടു​ണ്ട്. അ​തേ​സ​മ​യം ഫ​യാ​സ് മു​ബീ​നെ​തി​രേ മാ​ന​ഹാ​നി ഭ​യ​ന്ന് പ​ല​രും പ​രാ​തി ന​ല്‍​കാ​ന്‍ ത​യാ​റാ​വു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​ണ​യ നൈ​രാ​ശ്യ​ത്തെ തു​ട​ര്‍​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യു​മാ​യി നാ​ടു​വി​ടാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് ഫ​യാ​സ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ആ​ദ്യം വാ​ങ്ങി​യ ബൈ​ക്ക് മാ​റ്റ​ണ​മെ​ന്ന് ഫ​യാ​സി​നോ​ട് കാ​മു​കി​യാ​യ പെ​ണ്‍​കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​തി​ന് ത​യാ​റ​വാ​തി​രു​ന്ന​തോ​ടെ ഈ ​പെ​ണ്‍​കു​ട്ടി ഫ​യാ​സി​നെ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യോ​ടു​ള്ള പ്ര​തി​കാ​ര സൂ​ച​ക​മാ​യി ഫ​യാ​സ് ഇ​തേ ബൈ​ക്കി​ല്‍ ത​ന്നെ സ​ഞ്ച​രി​ച്ച് നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യി.

സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​ക​ള്‍ ഫ​യാ​സി​നെ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ സാ​മ്പ​ത്തി​ക സ​ഹാ​യം കൂ​ടു​ത​ല്‍ പേ​രി​ല്‍ നി​ന്ന് ല​ഭി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് ഡി​ജെ​യാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പ​ല വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യും യു​വ​തി​ക​ളു​മാ​യും ഫ​യാ​സ് അ​ടു​ത്ത​ത്. ഈ ​അ​ടു​പ്പം ഫ​യാ​സി​ന് സാ​മ്പ​ത്തി​ക​മാ​യി ഗു​ണം ചെ​യ്തു. അ​തി​നി​ടെ​യാ​ണ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നിയാ​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​വു​ന്ന​ത്.

ഫ​യാ​സി​ന് നി​ര​വ​ധി ആ​രാ​ധ​ക​രു​ണ്ടാ​യി​രു​ന്നു. അ​മ്പ​ല​പ്പു​ഴ, തൃ​ശൂ​ര്‍ , കാ​ഞ്ഞ​ങ്ങാ​ട്, എ​ന്നി​വി​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഫ്രീ​ക്ക​ന്‍ ആ​ര്‍​സി 200 ഗ്രീ​ന്‍ എ​ന്ന വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പു​ണ്ടാ​യി​രു​ന്നു. നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ളാ​ണ് ഈ ​ഗ്രൂ​പ്പി​ല്‍ അം​ഗ​ങ്ങ​ളാ​യു​ള്ള​ത്. പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി ബൈ​ക്കി​ല്‍ ക​റ​ങ്ങാ​നും വി​ശ്ര​മി​ക്കാ​നു​മെ​ല്ലാം ഈ ​ഗ്രൂ​പ്പി​ലു​ള്ള​വ​രാ​ണ് സ​ഹാ​യം ചെ​യ്തു ന​ല്‍​കി​യ​ത്. ഫ​യാ​സി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Related posts