ഒ​ന്നു തോ​ല്‍​പി​ച്ചു​ ത​രാ​വോ… സെ​ര്‍​ബി​യ​യു​ടെ ഗോ​ള​ടി മി​ക​വ്  പ​ര​തി അ​ര്‍​ജ​ന്‍റീ​ന​ക്കാ​ര്‍…


ഇ​ന്ന് അ​ര്‍​ധ​രാ​ത്രി​യി​ലെ (12.30) മ​ത്സരം കാ​ണാ​ന്‍ ര​ണ്ടു​ണ്ട് കാ​ര്യം. എ​ന്താ​ന്ന​ല്ലേ? പ്ര​തീ​ക്ഷ​യു​ടെ ഭാ​രം പേ​റി ലോ​ക​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​രാ​ധ​ക​രു​ള്ള ടീ​മു​ക​ളി​ലൊ​ന്നാ​യ മ​ഞ്ഞ​പ്പ​ട ഇ​റ​ങ്ങു​ന്നു…​

സെ​ര്‍​ബി​യ​ക്കെ​തി​രേ. രാ​ത്രി പ​ക​ലാ​ക്കി മ​ഞ്ഞ​ക​ട​ലി​ര​മ്പു​ന്ന​തു​കാ​ണാ​ന്‍ ബ്ര​സീ​ല്‍ ആ​രാ​ധ​ക​ര്‍ കാ​ത്തി​രി​ക്കു​ന്ന​തി​ല്‍ വ​ലി​യ കൗ​തു​ക​മി​ല്ല. പ​ക്ഷെ മ​റു​പു​റ​ത്ത് സെ​ര്‍​ബി​യ ജ​യി​ക്കാ​ന്‍ പ്രാ​ര്‍​ഥി​ക്കു​ന്ന മ​റ്റൊ​രു വ​ലി​യ ആ​രാ​ധ​ക​വൃ​ന്ദ​മു​ണ്ട്.

ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ സൗ​ദി പ​ഞ്ഞി​ക്കി​ട്ട അ​ര്‍​ജ​ന്‍റീ​ന​ക്കാ​ര്‍. തോ​റ്റ​തോ​പോ​ട്ടെ… ബ്ര​സീ​ല്‍ ആ​രാ​ധ​ക​രു​ടെ കു​ത്തു​വാ​ക്കു​ക​ളും ട്രോ​ളു​ക​ളും കൊ​ണ്ട് മൊ​ബൈ​ല്‍​ഫോ​ണ്‍ പോ​ലും സ്വി​ച്ച് ഓ​ഫ് ആ​ക്കേ​ണ്ടി വ​ന്ന അ​വ​ര്‍ ഇ​ന്ന് ‘കു​ഞ്ഞ​ന്‍​മാ​രാ​യ’ സെ​ര്‍​ബി​യ​ക്കൊ​പ്പ​മാ​ണ്.

അ​ല്ല​തും ന​ട​ക്കു​മോ എ​ന്ന​റി​യാ​ന്‍. ബ്ര​സീ​ല്‍ ക​ണ്ണീ​ര്‍ വി​ണാ​ല്‍ എ​ന്ത് തോ​ല്‍​വി​യും അ​ര്‍​ജ​ന്‍റീ​ന​ക്കാ​ര്‍ മ​റ​ക്കും. നേ​രെ തി​രി​ച്ചും അ​ങ്ങി​നെ ത​ന്നെ.

കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ല്‍ തോ​ല്‍​വി ഇ​പ്പോ​ഴും മ​ന​സ്സി​ലി​ട്ട് കൊ​ണ്ടു ന​ട​ക്കു​ന്ന​വ​രാ​ണ് ബ്ര​സീ​ല്‍.​അ​ത് സൗ​ദി​യോ​ട് തോ​റ്റ​മ്പി​യ​പ്പോ​ള്‍ ആ​രാ​ധ​ക​ര്‍​ക്ക് മ​ന​സ്സി​ലാ​യി.

സെ​ര്‍​ബി​യ​ന്‍ താ​ര​ങ്ങ​ളു​ടെ ഗോ​ള​ടി ഹി​സ്റ്റ​റി തെ​ര​യു​ന്ന തി​ര​ക്കി​ലാ​ണ​വ​ര്‍. അ​പ്പു​റ​ത്ത് പി​ന്നെ തി​ര​യേ​ണ്ട അ​വ​ശ്യ​മി​ല്ല​ല്ലോ. ഗോ​ളി ഒ​ഴി​കേ മി​ക്ക​വ​രും ഗോ​ള​ടി​ക്കു​ന്ന​വ​ര്‍. കാ​ണാം പൊ​ടി പൂ​രം. പി​ന്ന​ല്ല….

Related posts

Leave a Comment