ക​ണ്ണൂ​രി​ൽ സ്വ​കാ​ര്യ ബ​സി​നു തീ​പി​ടി​ച്ചു; യാത്രക്കാർ ചാടിയിറങ്ങി; ഒഴിവായത് വൻ ദുരന്തം

ക​ണ്ണൂ​ർ: കോ​ഴി​ക്കോ​ട് നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് ഓ​ടി​യെ​ത്തി​യ ബ​സി​ന് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ച്ച് തീ​പി​ടി​ച്ച​ത് ഭീ​തി പ​ര​ത്തി. ഇ​ന്നു​രാ​വി​ലെ 8.50 ഓ​ടെ കോ​ഴി​ക്കോ​ടു​നി​ന്നും ക​ണ്ണൂ​ർ പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ​ത്തി​യ വോ​ള​ണ്ട് ബ​സി​ന്‍റെ ട​യ​ർ ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ച്ച് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. തീ​പി​ടി​ച്ച​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ചാ​ടി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. പി​ൻ​ഭാ​ഗ​ത്തെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള ട​യ​റു​ക​ളും ക​ത്തി​ക്ക​രി​ഞ്ഞു. കാ​ൾ​ടെ​ക്സ് ജം​ഗ്ഷ​ൻ മു​ത​ൽ ബ​സി​ന്‍റെ ട​യ​റി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്നു​ണ്ടാ​യി​രു​ന്നു.

പി​ങ്ക് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് യാ​ത്ര​ക്കാ​രെ ബ​സി​ൽ നി​ന്ന് ഇ​റ​ക്കി​യ​ത്. ക​ണ്ണൂ​രി​ൽ നി​ന്നെ​ത്തി​യ ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം തീ​പ​ട​രു​ന്ന​തി​ന് മു​ന്പ് അ​ണ​ച്ച​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. തീ ​ഡീ​സ​ൽ​ടാ​ങ്കി​ലേ​ക്ക് പ​ട​ർ​ന്നി​രു​ന്നെ​ങ്കി​ൽ ടാ​ങ്ക് പൊ​ട്ടി​ത്തെ​റി​ക്കു​ക​യും സ​മീ​പ​ത്തെ മ​റ്റു ബ​സു​ക​ളി​ലേ​ക്കു​കൂ​ടി തീ ​പ​ട​ർ​ന്ന് നി​യ​ന്ത്ര​ണാ​തീ​ത​മാ​കു​മാ​യി​രു​ന്നു. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​വി. ല​ക്ഷ്മ​ണ​ൻ, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ‌ ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജേ​ഷ്, കെ.​വി. വി​നോ​ദ്കു​മാ​ർ, സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ കെ.​കെ. ദി​നേ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് തീ​യ​ണ​ച്ച​ത്.

Related posts