വീടിന്‍റെ പോർച്ചിൽ പാർക്ക്  ചെയ്തിരുന്ന  വാഹനങ്ങൾ പുലർച്ചെ കത്തിനശിച്ചു;  പോലീസ് അന്വേഷണം ആരംഭിച്ചു

വൈ​ക്കം: വീ​ട്ടി​ലെ പോ​ർ​ച്ചി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​ർ, ഓ​ട്ടോ​റി​ക്ഷ, ബൈ​ക്ക് എ​ന്നി​വ ക​ത്തി​ന​ശി​ച്ചു. വൈ​ക്കം ടി ​വി പു​രം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തെ പ​റ​ക്കാ​ട്ടു​കു​ള​ത്തി​നു സ​മീ​പ​ത്ത് വൃ​ന്ദാ​വ​ന​ത്തി​ൽ ശ്രീ​ജി​ത്തി (40) ന്‍റെ വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ 2.30നു ​ക​ത്തി ന​ശി​ച്ച​ത്.

പു​ല​ർ​ച്ചെ തീ ​ആ​ളു​ന്ന​ത് ക​ണ്ട് സ​മീ​പ​വാ​സി​ക​ൾ ഓ​ടി കു​ടി വീ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ച്ചാ​ണ് തീ ​അ​ണ​ച്ച​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടു മൂ​ലം തീ ​പി​ടി​ച്ച​താ​ണോ ആ​രെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​വ​ച്ച​താ​ണോ​യെ​ന്ന് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ മാ​ത്ര​മേ വ്യ​ക്ത​മാ​കു​വെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും സി ​ഐ എ​സ്.​ബി​നു, എ​സ് ഐ ​സി.​ടി.​സ​ഞ്ജ​യ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

സ​യ​ന്‍റി​ഫി​ക് വി​ദ​ഗ്ധ​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തും. ശ്രീ​ജി​ത്ത് വൈ​ക്കം കെ ​എ​സ് ആ​ർ ടി ​സി ഡി​പ്പോ​യി​ലെ ഡ്രൈ​വ​റാ​ണ്.

Related posts