തീ​വ​യ്പ് കേ​സ്; എ​ന്‍​ഐ​എയ്ക്ക് ​കൈ​മാ​റി കേ​ര​ള പോ​ലീ​സ് ഉ​ത്ത​ര​വി​റ​ക്കി; ഷാ​റൂ​ഖി​ന്‍റെ അ​ന്ത​ര്‍​സം​സ്ഥാ​ന​ബ​ന്ധ​ങ്ങ​ള്‍ അന്വേഷിക്കും


കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വെ​യ്പ് കേ​സ് എ​ന്‍​ഐ​എ യ്ക്ക് ​കൈ​മാ​റി പോ​ലീ​സ് ഉ​ത്ത​ര​വി​റ​ക്കി. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. ഫ​യ​ലു​ക​ള്‍ അ​ടി​യ​ന്തി​ര​മാ​യി കൈ​മാ​റാ​നും നി​ര്‍​ദേ​ശം ന​ല്‍​കി.​

പ്ര​തി​ക്കെ​തി​രെ യു​എ​പി​എ ചു​മ​ത്തി​യ​തോ​ടെ​യാ​ണ് കേ​സി​ല്‍ എ​ന്‍​ഐ​എ അ​ന്വേ​ഷ​ണ​ത്തി​നും വ​ഴി​തു​റ​ന്ന​ത്. ഷാ​റൂ​ഖി​ന്‍റെ അ​ന്ത​ര്‍​സം​സ്ഥാ​ന​ബ​ന്ധ​ങ്ങ​ള്‍, കേ​സി​ല്‍ ന​ട​ന്ന ഗൂ​ഢാ​ലോ​ച​ന, ഭീ​ക​ര​വാ​ദ​സ്വാ​ധീ​നം ഉ​ള്‍​പ്പെ​ടെ എ​ന്‍​ഐ​എ അ​ന്വേ​ഷി​ക്കും.

നേ​ര​ത്തെ രാ​ജ്യ​ത്ത് ന​ട​ന്ന സ​മാ​ന​സം​ഭ​വ​ങ്ങ​ളു​മാ​യി ഈ ​കേ​സി​നു​ള്ള ബ​ന്ധ​വും അ​ന്വേ​ഷി​ക്കും. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ ഘ​ട്ട​ത്തി​ല്‍​ത​ന്നെ എ​ന്‍​ഐ​എ ഉ​ള്‍​പ്പെ​ടെ​യു​ള​ള കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ വി​വ​ര​ശേ​ഖ​ര​ണം തു​ട​ങ്ങി​യി​രു​ന്നു.​

ട്രെ​യി​ന്‍ തീ​വെ​യ്പ് ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​മാ​ണെ​ന്ന് പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു .ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​സി​ല്‍ യു​എ​പി​എ ചു​മ​ത്തി​യ​തെ​ന്നും പോ​ലീ​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി.

കേ​സി​ലെ പ്ര​തി​യാ​യ ഷാ​റൂ​ഖ് സെ​യ്ഫി​യു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​രു​തെ​ന്നും കോ​ഴി​ക്കോ​ട് ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

 

Related posts

Leave a Comment