തിരുവനന്തപുരം മെഡിക്കൽ കോളജ് വളപ്പിലെ അ​റു​പ​ത​ടി​യോ​ളം താ​ഴ്ച​യു​ള​ള കു​ഴി​യി​ല്‍ വീ​ണ് യുവാവ്; ര​ക്ഷകരായി ഫ​യ​ർ​ഫോ​ഴ്സ്


തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പു​തി​യ ഒപി യു​ടെ എ​തി​ര്‍ ഭാ​ഗ​ത്തു​ള​ള ഏ​ക​ദേ​ശം 60 അ​ടി​യോ​ളം താ​ഴ്ച​യു​ള​ള ച​പ്പു​ച​വ​റു​ക​ളും മാ​ലി​ന്യ​വും ത​ള​ളു​ന്ന കു​ഴി​യി​ല്‍ വീ​ണ് യു​വാ​വി​ന് പ​രി​ക്ക്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ചു​ള​ളി​മാ​നൂ​ര്‍ സ്വ​ദേ​ശി ഷം​നാ​ദ് (39) ആ​ണ് ഒ.​പി ക്കു ​സ​മീ​പ​ത്തു​ള​ള റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​മ്പോ​ള്‍ കാ​ല്‍ വ​ഴു​തി കു​ഴി​യി​ല്‍ വീ​ണ​ത്. ആ​ശു​പ​ത്രി​യി​ല്‍ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി വ​ന്ന ആ​ള്‍​ക്കാ​ര്‍ വി​വ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ചാ​ക്ക ഫ​യ​ര്‍ സ്റ്റേ​ഷ​നി​ല്‍ നി​ന്നും അ​സി.​സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വി.​സി ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗ്രേ​ഡ് അ​സി.​സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സ​ജീ​ന്ദ്ര​ന്‍, ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍​മാ​രാ​യ ര​തീ​ഷ് മോ​ഹ​ന്‍, ല​തീ​ഷ്, ദീ​പു, ജോ​സ്, ശ്യാ​മ​ള​കു​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘം എ​ത്തി റോ​പ്പി​ലൂ​ടെ താ​ഴെ​യി​റ​ങ്ങി ഷം​നാ​ദി​നെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

കൈ​കാ​ലു​ക​ള്‍​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഷം​നാ​ദി​നെ ഫ​യ​ര്‍ ഫോ​ഴ്‌​സ് ആം​ബു​ല​ന്‍​സി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോലീ​സും നേ​തൃ​ത്വം ന​ല്‍​കി.

Related posts

Leave a Comment