എ​ന്തി​ന് നീ​തു​വി​നെ കൊ​ന്നു… നാട്ടിൽ പരക്കുന്ന ക​ഥ​ക​ളും അ​ഭ്യൂ​ഹ​ങ്ങ​ളും  ഇങ്ങനെയെക്കൊ…

തൃ​ശൂ​ർ: നീ​തു​വി​നെ എ​ന്തി​ന് നി​തീഷ് കൊ​ന്നു​വെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​ങ്ങ​ളും സം​ശ​യ​ങ്ങ​ളും പ​ല​താ​ണ്.വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ചു​വെ​ന്നും പ്ര​ണ​യാ​ഭ്യ​ർ​ഥന ത​ള്ളി​ക്ക​ള​ഞ്ഞെ​ന്നു​മൊ​ക്കെ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും പ​ല​തി​ലും അ​വ്യ​ക്ത​ത​ക​ൾ ബാ​ക്കി​യാ​ണ്. കൊ​ല്ല​പ്പെ​ട്ട നീ​തു​വും പ്ര​തി നി​തീഷു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന സൂ​ച​ന​ക​ൾ

. മു​ന്നു​വ​ർ​ഷ​ത്തോ​ള​മാ​യി ഇ​വ​ർ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ബ​ന്ധ​ത്തെ​ക്കു​റി​ച്ച് വീ​ട്ടു​കാ​ർ​ക്ക് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും പ​റ​യു​ന്നു. വി​വാ​ഹ​ത്തി​ലേ​ക്ക് എ​ത്താ​നി​രു​ന്ന ബ​ന്ധ​മാ​ണ് ഇ​വ​രു​ടേ​തെ​ന്നാ​ണ് സൂ​ച​ന​ക​ൾ. എ​ന്നാ​ൽ പൊ​ടു​ന്ന​നെ ഇ​വ​രു​ടെ ബ​ന്ധ​ത്തി​ൽ എ​ന്താ​ണ് വി​ള്ള​ലു​ണ്ടാ​യ​തെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. നീ​തു മ​റ്റൊ​രാ​ളു​മാ​യി അ​ടു​പ്പ​ത്തി​ലാ​ണെ​ന്ന സം​ശ​യ​ത്താ​ലാ​ണ് നി​തീഷ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്നും അ​ഭ്യൂ​ഹ​മു​ണ്ട്.

പ​ഠി​ച്ച് ന​ല്ല നി​ല​യി​ലെ​ത്ത​ണ​മെ​ന്ന ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്ന കു​ട്ടി​യാ​ണ് നീ​തു​വെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു. അ​മ്മ​യു​ടേ​യും അ​ച്ഛ​ന്‍റെ​യും ലാ​ള​നകി​ട്ടാ​തെ വ​ള​ർ​ന്ന നീ​തു​വി​ന് എ​ല്ലാം അ​മ്മാ​വ​ൻ​മാ​രും അ​മ്മൂ​മ്മ​യു​മാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് നീ​തു നി​തീഷു​മാ​യി പ​രി​ച​യ​ത്തി​ലാ​കു​ന്ന​ത്. എം.​ബി.​എ ബി​രു​ദ​ധാ​രി​യാ​യ നി​തീഷ് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ നീ​തു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ നീ​തു​വു​മാ​യി സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും തു​ട​ർ​ന്നാ​ണ് വാ​ക്കേ​റ്റ​ത്തി​നൊ​ടു​വി​ൽ കൊ​ല​പാ​ക​തം ന​ട​ന്ന​തെ​ന്നും പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി പ​റ​ഞ്ഞ​താ​യി സൂ​ച​ന​യു​ണ്ട്. വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കാ​ൻ മ​ടി​ക്കു​ക​യാ​ണ്. അ​തി​നി​ടെ നീ​തു​വും നി​തീഷും ഒരുമിച്ചുള്ള ചി​ത്ര​ങ്ങ​ളും ടി​ക് ടോ​ക് വീഡിയോകളും വാ​ട്സാ​പ്പ് വ​ഴി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Related posts