ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്ക് ജീ​വ​ന​ക്കാ​രു​മാ​യി പോ​യ ഫ​യ​ർ​ഫോ​ഴ്സ് ബ​സി​ന്‍റെ ട​യ​റു​കൾ ഊ​രി​ത്തെ​റി​ച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ജീവനക്കാർ

ആറ്റിങ്ങൽ: ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്ക് ജീ​വ​ന​ക്കാ​രെ​ കൊണ്ടു പോ​യ ഫ​യ​ർ​ഫോ​ഴ്സ് ബ​സി​ന്‍റെ ട​യ​ർ ഉൗ​രി​ത്തെ​റി​ച്ചു. ബ​സി​ലു​ണ്ടാ​യി​രു​ന്ന 32 ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​ർ അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ ആ​റ്റി​ങ്ങ​ൽ ആ​ലം​കോ​ട് വെ​യിലൂരി​ൽ ആ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്കു പോ​കാ​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും യാ​ത്ര തി​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കൊ​ല്ല​ത്ത് നി​ന്നു​ള്ള ജീ​വ​ന​ക്കാ​രെ ബ​സി​ൽ ക​യ​റ്റി കൊ​ണ്ട് പോ​കുന്പോണ് വ​ഴി​മ​ധ്യേ ബ​സി​ന്‍റെ ട​യ​റു​ക​ൾ ഊ​രി​ത്തെ​റി​ച്ച​ത്.

ബ​സി​ന്‍റെ പി​റ​ക് വ​ശ​ത്തെ ഇ​ട​ത് സൈ​ഡി​ലെ ര​ണ്ട് ട​യ​റു​ക​ളാ​ണ് ഉൗ​രി​ത്തെ​റി​ച്ച് പോ​യ​ത്. ഇ​തേത്തുട​ർ​ന്ന് വ​ലി​യ ശ​ബ്ദ​ത്തോ​ടെ ബ​സ് റോ​ഡി​ൽ ഇ​രു​ന്നൂ​റ് മീ​റ്റ​റോ​ളം സ​ഞ്ച​രി​ച്ച് നി​ര​ങ്ങി നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഊ​രി​ത്തെ​റി​ച്ചു​പോ​യ ഒ​രു ട​യ​ർ ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​തി​നാ​യി തെ​ര​ച്ചി​ൽ ന​ട​ക്കു​ക​യാ​ണ്.ബ​സി​ലു​ണ്ടാ​യി​രു​ന്ന ആ​ർ​ക്കും പ​രി​ക്ക് പ​റ്റി​യി​ട്ടി​ല്ല.

അ​തേ സ​മ​യം ഈ ​ബ​സി​ൽ ഫ​യ​ർ​ഫോ​ഴ്സി​ലെ പ്ര​ധാ​ന​പ്പെ​ട്ട ചു​മ​ത​ല വ​ഹി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​പ​ക​ട​ത്തെത്തു​ർ​ന്ന് ബ​സിൽ നി​ന്നു പു​റ​ത്തി​റ​ങ്ങി​യ ജീ​വ​ന​ക്കാ​ർ ഏ​റെ നേ​രം റോ​ഡി​ൽ ചെ​ല​വ​ഴി​ച്ചു.

പ​ക​രം വാ​ഹ​നം എ​ത്തി​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ട്ടു. പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി ഉ​ദ്യോ​ഗ​സ്ഥ​രെ ശ​ബ​രി​മ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ന്ന് വൈ​കു​ന്നേ​രം ശ​ബ​രി​മ​ല ന​ട തു​റ​ക്കാ​നി​രി​ക്കെ പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഭാ​ഗ​ങ്ങ​ൾ ഡ്യൂ​ട്ടി​ക്കാ​യി ഇ​ന്ന​ലെ മു​ത​ൽ സ​ജ്ജ​രാ​യി പ​ന്പ​യി​ലും സ​ന്നി​ധാ​ന​ത്തും എ​ത്തി​യി​രു​ന്നു. കു​ടു​ത​ൽ ജീ​വ​ന​ക്കാ​രെ ഇ​ന്ന് വൈ​കു​ന്നേ​ര​ത്തി​ന് മു​ൻ​പാ​യി വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ എ​ത്തി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment