ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ ചീ​റി​പ്പാ​യ​ൽ; പോ​ലീ​സ് ന​ട​പ​ടി ശ​ക്ത​മാ​ക്കു​ന്നു; പ്രായപൂർത്തിയാകാത്ത മക്കൾ വാഹനം കൊടുക്കുന്ന മാതാപിതാക്കൾക്കെതിരേയും നടപടി

മൂ​വാ​റ്റു​പു​ഴ: നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ ചീ​റി​പ്പാ​യു​ന്ന യു​വാ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മെ​തി​രേ പോ​ലീ​സ് ന​ട​പ​ടി ശ​ക്ത​മാ​ക്കു​ന്നു. ന​ഗ​ര​ത്തി​ലൂ​ടെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​തി​നെ​തി​രേ വ്യാ​പ​ക പ​രാ​തി​യു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന​യും മ​റ്റും ക​ർ​ശ​ന​മാ​ക്കു​ന്ന​ത്.

ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​തെ​യും മൂ​ന്നു പേ​ർ വീ​ത​വും ക​യ​റി​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ബൈ​ക്ക് യാ​ത്ര ന​ഗ​ര​ത്തി​ൽ പ​തി​വു​കാ​ഴ്ച​യാ​ണ്. നി​ര​ത്തു​ക​ളി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ക​യും മ​റ്റും ചെ​യ്ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണ​വും ദി​ന​വും വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.

ലൈ​സ​ൻ​സി​ല്ലാ​തെ ബൈ​ക്കോ​ടി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വാ​ഹ​നം ന​ൽ​കു​ന്ന മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് പോ​ലീ​സ്.

Related posts