കാ​ട്ടാ​ക്ക​ട​യി​ൽ യുവമോർച്ച നേതാവിന്‍റെ വീട്ടിൽ നിർത്തിയിട്ടിരുന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​യി​ട്ടു; ക​ത്തി​ന​ശി​ച്ചത് നാലുവാഹനങ്ങൾ


കാ​ട്ടാ​ക്ക​ട : കാ​ർ​പോ​ർ​ച്ചി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന നാ​ല് വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​യി​ട്ടു. ഇ​ന്നു പു​ല​ർ​ച്ചെ പൂ​വ​ച്ച​ൽ കൊ​ണ്ണി​യൂ​രി​ലാ​ണ് സം​ഭ​വം.

കൊ​ണ്ണി​യൂ​ർ വ​ത്സ​ല​ഭ​വ​നി​ൽ സാ​ബ​ശി​വ​ന്‍റെ വീ​ട്ടി​ലെ കാ​ർ​പോ​ർ​ച്ചി​ൽ നി​റു​ത്തി​യി​ട്ടി​രു​ന്ന കാ​റും ബൈ​ക്കും ര​ണ്ട് സ്‌​കൂ​ട്ട​റു​ക​ളു​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

വാ​ഹ​ന​ങ്ങ​ൾ പൂ​ർണ​മാ​യും ക​ത്തി ന​ശി​ച്ചു. ഇ​തി​നു അ​ൽ​പ്പം അ​ക​ലെ​യാ​യി ഒ​രു സ്‌​കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട നി​ല​യി​ലും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മൂ​ന്ന് ദി​വ​സ​മാ​യി കാ​ണാ​താ​യ സ്‌​കൂ​ട്ട​റാ​ണ് ക​ണ്ടെ​ത്തി​യ​ത് എ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

രാ​വി​ലെ നാ​ല് മ​ണി​യോ​ടെയാണു സം​ഭ​വം.​സ​മീ​പ​ത്ത് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നെ​ത്തി​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ തീ ​ക​ത്തു​ന്ന​തു​ക​ണ്ട് ബ​ഹ​ളം വ​ച്ച് വീ​ട്ടു​കാ​രെ ഉ​ണ​ർ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തു​ക​യും ര​ക്ഷാപ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യും ചെ​യ്ത​തി​നാ​ൽ അ​ഗ്‌​നി വീ​ട്ടി​ലേ​ക്ക് പ​ട​ർ​ന്നി​ല്ല. സാം​ബ​ശി​വ​ന്‍റെ മ​ക​ൻ സി​ദ്ധാ​ർ​ഥ​ൻ യു​വ​മോ​ർ​ച്ച നേ​താ​വാ​ണ്.

കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ഈ ​ഭാ​ഗ​ത്തു​ള്ള ക​ഞ്ചാ​വ് ലോ​ബി​ക​ൾ ആ​ണോ സം​ഭ​വ​ത്തി​നു പി​ന്ന​ലെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment