പോറ്റമ്മയുടെ ക്രൂരത! ഏഴു വയസുകാരിയെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചത് തുടയിലും ഗുഹ്യഭാഗങ്ങളിലും; കുട്ടി ടീച്ചറോട് പറഞ്ഞത് ഇങ്ങനെ…

ക​രു​നാ​ഗ​പ്പ​ള്ളി: ഏ​ഴു വ​യ​സു​കാ​രി​യെ ച​ട്ടു​കം പ​ഴു​പ്പി​ച്ചു തു​ട​യും ഗു​ഹ്യ​ഭാ​ഗ​ങ്ങ​ളും പൊ​ള​ള്ള​ലേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടാ​ന​മ്മ​യേ​യും കു​ട്ടി​യു​ടെ പി​താ​വി​നെ​യും ഇ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി സി​ഐ മു​ഹ​മ്മ​ദ് ഷാ​ഫി പ​റ​ഞ്ഞു. പ​താ​രം കി​ട​ങ്ങ​യം ചെ​പ്പ​ള്ളി​ൽ തെ​ക്ക​തി​ൽ അ​നി​ഷി​ന്‍റെ മ​ക​ളാണ് കൊ​ടും ക്രൂ​ര​തയ്ക്കിരയായത്.

ത​ഴ​വ ഗ​വ. എ​ൽ​പി​എ​സി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ഥി​നി​യാ​ണ്. ഒ​രാ​ഴ്ച​യാ​യി കു​ട്ടി സ്കൂ​ളി​ൽ എ​ത്തി​യി​രു​ന്നി​ല്ല. അ​ധ്യാ​പ​ക​ർ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച് വി​വ​രം തി​ര​ക്കി​യ​പ്പോ​ൾ പ​നി​യാ​ണെ​ന്നാ​ണ് മ​റു​പ​ടി ന​ൽ​കി​യി​രു​ന്ന​ത്. ചൊ​വാ​ഴ്ച കു​ട്ടി സ്കൂ​ളി​ൽ എ​ത്തി. ക്ലാ​സ് തു​ട​ങ്ങി ക​ഴി​ഞ്ഞ​പ്പോ​ൾ കു​ട്ടി​ക്ക് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പെ​ടു​ന്ന​താ​യി ക്ലാ​സ് ടീ​ച്ച​ർ​ക്ക് തോ​ന്നി.

വി​വ​രം തി​ര​ക്കി​യ​പ്പോ​ൾ ര​ണ്ടാ​ന​മ്മ​യു​ടെ ക്രൂ​ര​ത ക്ലാ​സ് ടീ​ച്ച​റോ​ട് പ​റ​ഞ്ഞു. രാ​ത്രി ഉ​റ​ങ്ങു​മ്പോ​ൾ കി​ട​ന്ന് മൂ​ത്ര​മൊ​ഴി​ക്കു​ന്ന​തു കൊ​ണ്ടാ​ണ് ച​ട്ടു​കം കാ​ച്ചി പൊ​ള്ള​ലേ​ൽ​പി​ച്ച​തെ​ന്ന് കു​ട്ടി പ​റ​ഞ്ഞു. പ്ര​ധാ​ന അ​ധ്യാ​പി​ക ശോ​ഭ​ന​കു​മാ​രി പോ​ലീ​സി​നെ​യും ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രേ​യും വി​വ​രം അ​റി​യി​ച്ചു.

സം​ഭ​വം പു​റ​ത്താ​യ​തോ​ടെ സ്കൂ​ൾ പ​രി​സ​ര​ത്ത് നാ​ട്ടു​കാ​ർ ത​ടി​ച്ചു കൂ​ടി.ത​ന്ത്ര​പൂ​ർ​വം ഇ​തി​നി​ടെ പി​താ​വ് അ​നീ​ഷി​നെ സ്കു​ളി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി. ഇതിനിടെ ​അ​നീ​ഷി​നെ ചി​ല​ർ കൈ​കാ​ര്യം ചെ​യ്യു​ക​യും ബൈ​ക്ക് ത​ല്ലി​ത​ക​ർ​ക്കു​ക​യും ചെ​യ്തു.

സ്കൂ​ളി​ൽ എ​ത്തി​യ പോ​ലി​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. അ​ര​ക്ക് താ​ഴ്ഭാ​ഗം പൊ​ള്ള​ലേ​റ്റ കു​ട്ടി​യെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts