കാരയിൽ  ട്രാ​ൻ​സ്ഫോ​മ​റി​നു സ​മീ​പം  പു​ല്ലി​ന് തീ ​പി​ടിച്ചു;  പ​രി​ഭ്രാ​ന്തിയിലായി നാട്ടുകാർ 

കാ​ര : അ​ഴീ​ക്കോ​ട് മേ​നോ​ൻ ബ​സാ​റി​ൽ ട്രാ​ൻ​സ്ഫോ​മ​റി​നു സ​മീ​പം പു​ല്ലി​ന് തീ ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു. മേ​നോ​ൻ ബ​സാ​ർ സെ​ന്‍റ​റി​ന് തെ​ക്കു ഭാ​ഗ​ത്തു റോ​ഡി​നു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്താ​ണ് സം​ഭ​വം. ട്രാ​ൻ​സ്ഫോ​മ​റി​ന് അ​ടു​ത്ത് തീ ​വ​ലി​യ രീ​തി​യി​ൽ ക​ത്തു​ന്ന​ത് ക​ണ്ട പ്ര​ദേ​ശ പ്ര​വാ​സി​ക​ൾ ഉ​ട​ൻ ത​ന്നെ കെ ​എ​സ് ഇ ​ബി അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ നാ​ട്ടു​കാ​ർ തീ​യ​ണ​ക്കാ​ൻ ശ്ര​മം ആ​രം​ഭി​ച്ചി​രു​ന്നു. വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കെ ​എ​സ് ഇ ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചു. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ തീ ​അ​ണ​ക്കു​ക​യാ​യി​രു​ന്നു.

ദി​ലീ​പ് വ​ട​ശ്ശേ​രി, സു​രേ​ഷ്, ബാ​ബു കു​ട്ടോ​ത്ത്, അ​ഴ​ക​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ ​അ​ണ​ച്ച​ത്. വേ​ന​ൽ ചൂ​ട് രൂ​ക്ഷ​മാ​യ​തോ​ടെ തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ വി​വി​ധ ഇ​ട​ങ്ങ​യി​ൽ പു​ല്ലി​ന് തീ ​പി​ടി​ക്കു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്.

Related posts