ചു​ട്ടു​പൊ​ള്ളു​ന്ന വേ​ന​ലി​ൽ   കി​ളി​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് സ്നേ​ഹ​ത്ത​ണ്ണീ​ർ​കു​ടങ്ങളൊരുക്കി   പ്ര​കൃ​തി​സം​ര​ക്ഷ​ണ​സം​ഘം പ്ര​വ​ർ​ത്ത​കരും കുട്ടികളും

കേ​ച്ചേ​രി: ചു​ട്ടു​പൊ​ള്ളു​ന്ന വേ​ന​ലി​ൽ ദാ​ഹ​ജ​ല​ത്തി​നാ​യി കേ​ഴു​ന്ന കി​ളി​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് സ്നേ​ഹ​ത്ത​ണ്ണീ​ർ കു​ട​ങ്ങ​ളൊ​രു​ക്കി ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തി​ലെ പ്ര​കൃ​തി​സം​ര​ക്ഷ​ണ​സം​ഘം പ്ര​വ​ർ​ത്ത​ക​ർ. ചൂ​ണ്ട​ൽ ഗ​വ. യു​പി സ്കൂ​ളി​ൽ അ​തി​ഥി​ക​ളാ​യെ​ത്തി വൃ​ക്ഷ​ശി​ഖ​ര​ങ്ങ​ളി​ൽ കൂ​ടു​ണ്ടാ​ക്കി താ​മ​സി​ക്കു​ന്ന വി​വി​ധ​യി​നം പ​ക്ഷി​ക​ൾ​ക്കും ദേ​ശാ​ട​ന​ക്കി​ളി​ക​ൾ​ക്കു​മാ​ണ് പ്ര​കൃ​തി​സം​ര​ക്ഷ​ണ​സം​ഘ​വും ചൂ​ണ്ട​ൽ ഗ​വ. യു​പി സ്കൂ​ളും ചേ​ർ​ന്ന് സ്നേ​ഹ​ത്ത​ണ്ണീ​ർ​കു​ട​ങ്ങ​ൾ വൃ​ക്ഷ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച​ത്.

പ്ര​കൃ​തി സ്നേ​ഹി​ക​ൾ​ക്കൊ​പ്പം ജ​ന​പ്ര​തി​നി​ധി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും കി​ളി​ക്കൂ​ട്ടം പ​രി​ര​ക്ഷ​ണ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ലെ വൃ​ക്ഷ​ച്ചു​വ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ക​രീം സ്നേ​ഹ​ത്ത​ണ്ണീ​ർ കു​ടം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം​ചെ​യ്തു.

പ്ര​കൃ​തി സം​ര​ക്ഷ​ണ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘം ന​ട​ത്തി​യ സ്കൂ​ൾ​ത​ല ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള അ​വാ​ർ​ഡു​ക​ളും അ​ദ്ദേ​ഹം സ​മ്മാ​നി​ച്ചു.പ്ര​കൃ​തി​സം​ര​ക്ഷ​ണ​സം​ഘം ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​എ​സ്. ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി ഷാ​ജി തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഷാ​ജ​ൻ സി.​ജേ​ക്ക​ബ്, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക അ​ന്പ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts