അ​ഞ്ച് ദി​വ​സ​മാ​യി ക​ട​ലി​ൽ കു​ടു​ങ്ങി​യ മ​ൽ​സ്യ​തൊ​ഴി​ലാ​ളി​കൾക്ക് രക്ഷകരായി  കോ​സ്റ്റ​ൽ പോ​ലീ​സ്

തൃ​ക്ക​രി​പ്പൂ​ർ: ക​ട​ലി​ൽ കു​ടു​ങ്ങി​യ മ​ൽ​സ്യ തൊ​ഴി​ലാ​ളി​ക​ളെ കോ​സ്റ്റ​ൽ പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ര​ക്കെ​ത്തി​ച്ചു. നീ​ലേ​ശ്വ​രം അ​ഴി​മു​ഖ​ത്തി​ന് 90 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ബോ​ട്ടി​ന്‍റെ യ​ന്ത്ര​ത്ത​ക​രാ​ർ മൂ​ലം അ​ഞ്ച് ദി​വ​സ​മാ​യി ക​ട​ലി​ൽ കു​ടു​ങ്ങി​യ 12 മ​ൽ​സ്യ​തൊ​ഴി​ലാ​ളി ക​ളെ​യാ​ണ് ഫി​ഷ​റീ​സി​ന്‍റെ റ​സ്ക്യു വി​ഭാ​ഗ​വും തീ​ര​ദേ​ശ പോ​ലീ​സും ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യ്ക്ക് എ​ത്തി​ച്ച​ത്.

എ​റ​ണാ​കു​ളം ര​ജി​സ്ട്രേ​ഷ​നു​ള്ള ഐ​എ​ൻ​ഡി ക​ഐ​ൽ 04 എം​എം 2199 അ​ൽ അ​മീ​ൻ എ​ന്ന ബോ​ട്ടി​നെ​യാ​ണ് ക​ര​ക്കെ​ത്തി​ച്ച​ത്. ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ പി.​വി. സ​തീ​ശ​ൻ, തൃ​ക്ക​രി​പ്പൂ​ർ കോ​സ്റ്റ​ൽ സി​ഐ പി. ​ന​ന്ദ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫി​ഷ​റീ​സ് റ​സ്ക്യു ഗാ​ർ​ഡ് കെ. ​മ​നു, പി. ​ധ​നീ​ഷ്, ്രെ​ഡെ​വ​ർ​മാ​രാ​യ നാ​രാ​യ​ണ​ൻ, ക​ണ്ണ​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ എം. ​ഉ​ണ്ണിരാ​ജ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ആ​റ് മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പെ​ടു​ത്തി നീ​ലേ​ശ്വ​രം അ​ഴി​മു​ഖ​ത്ത് എ​ത്തി​ച്ച​ത്.

Related posts