എ​ഞ്ചി​ൻ നി​ല​ച്ച് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് കടലിൽ ഒഴുകി; രക്ഷകരായി മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് 

വൈ​പ്പി​ൻ: എ​ഞ്ചി​ൻ നി​ല​ച്ച് ക​ട​ലി​ൽ ഒ​ഴു​കി​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​നെ​യും അ​തി​ൽ ഉ​ണ്ടാ​യി​രു​ന്ന ഒ​മ്പ​ത് തൊ​ഴി​ലാ​ളി​ക​ളെ​യും ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെന്‍റ് ര​ക്ഷ​പ്പെ​ടു​ത്തി.

മു​രി​ക്കും​പാ​ടം ഹാ​ർ​ബ​റി​ൽനി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ നോ​ഹ എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ പ്പെ​ട്ട​ത്. പ്രൊ​പ്പ​ല്ല​റി​ൽ മ​ത്സ്യ​ബ​ന്ധ​ന വ​ല കു​ടു​ങ്ങി​യ​തി​നെ തു​ട​ർ​ന്നാ​ണ് എഞ്ചി​ൻ നി​ശ്ച​ല​മാ​യ​തും ല​ക്ഷ്യം തെ​റ്റി ക​ട​ലി​ൽ ഒ​ഴു​കി​യ​തും.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ കൊ​ച്ചി തീ​ര​ത്തി​നു പ​ടി​ഞ്ഞാ​റ് 12 നോ​ട്ടി​ക്ക​ൽ മൈ​ൽ പ​ടി​ഞ്ഞാ​റാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട സ​ന്ദേ​ശം അ​റി​ഞ്ഞ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് എ​സ് ഐ ​സം​ഗീ​ത് ജോ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​ബോ​ട്ടു​മാ​യി ക​ട​ലി​ൽ എ​ത്തി​യ ര​ക്ഷാ​സം​ഘം ബോ​ട്ട് കെ​ട്ടി​വ​ലി​ച്ച് വൈ​പ്പി​നി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment