എ​ത്ര സു​ന്ദ​ര​മാ​യ കാ​ഴ്ച! നാ​യ​ക്കു​ട്ടി​യു​മാ​യി ഓ​ട്ടോ ഡ്രൈ​വ​റു​ടെ സ​വാ​രി; വീ​ഡി​യോ വൈ​റ​ലാ​കു​ന്നു

മ​നു​ഷ്യ​രു​ടെ ഏ​റ്റ​വും വി​ശ്വ​സ്ത​രാ​യ സു​ഹൃ​ത്തു​ക്ക​ളാ​ണ് നാ​യ്ക്ക​ൾ എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. ഇത്തരമൊരു ​സൗ​ഹൃ​ദ​ത്തി​ന്‍റെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ഒ​രു ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ ത​ന്‍റെ നാ​യ്ക്കു​ട്ടി​ക്കൊ​പ്പം ബം​ഗ​ളൂ​രു​വി​ലെ തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​താ​ണ് വീ​ഡി​യോ. ഇ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ക​യും നെ​റ്റി​സ​ൺ​മാ​രെ ആ​ശ്ച​ര്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഫെ​ബ്രു​വ​രി 17 ന് ​ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ അ​പ്‌​ലോ​ഡ് ചെ​യ്ത വീ​ഡി​യോ​യി​ൽ, ഓ​ട്ടോ​റി​ക്ഷ​യു​ടെ ഹാ​ൻ​ഡി​ൽ​ബാ​ർ പി​ടി​ച്ച് ബം​ഗ​ളൂ​രു​വി​ലെ തെ​രു​വു​ക​ളി​ലൂ​ടെ നാ​യ​യ്ക്കൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന യു​വാ​വി​നെ കാ​ണാം.

വ​ഴി​യാ​ത്ര​ക്കാ​ർ ഈ ​കാ​ഴ്ച ക​ണ്ട് അ​ത്ഭു​ത​ത്തോ​ടെ നോ​ക്കി​യ​പ്പോ​ൾ നാ​യ ഡ്രൈ​വ​റു​ടെ മ​ടി​യി​ൽ സു​ഖ​മാ​യി ഇ​രി​ക്കു​ക​യാ​യി​രു​ന്നു. “ഇ​ന്ന് ഒ​രു ഓ​ട്ടോ ഡ്രൈ​വ​ർ ത​ൻ്റെ ഹൂ​മ​നെ സ​വാ​രി​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത് ഞാ​ൻ ക​ണ്ടു. യൂ​ബ​ർ ഡ്രൈ​വ​ർ: ടോ​മി,” ഇ​ൻ​സ്റ്റാ​ഗ്രാം പോ​സ്റ്റി​ൻ്റെ അ​ടി​ക്കു​റി​പ്പാ​യി ഇ​ങ്ങ​നെ എ​ഴു​തി.

നാ​യ പ്രേ​മി​ക​ളു​ടെ പോ​സി​റ്റീ​വ് അ​ഭി​പ്രാ​യ​ങ്ങ​ൾ നി​റ​ഞ്ഞ വീ​ഡി​യോ​യ്ക്ക് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ 3 ല​ക്ഷ​ത്തി​ല​ധി​കം വ്യൂ​സ് ല​ഭി​ച്ചു. ബെം​ഗ​ളൂ​രു​വി​ൽ ഇ​ത്ത​രം കാ​ഴ്ച​ക​ൾ സ​ർ​വ​സാ​ധാ​ര​ണ​മാ​ണെ​ന്ന് ചി​ല നെ​റ്റി​സ​ൺ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Related posts

Leave a Comment