50 മീറ്റര്‍ വരെ ദൂരെയുള്ള മീനുകളെ ഒറ്റയടിക്കു പിടികൂടും! ആ​രോ പ​ക​ർ​ത്തി​യി​ട്ട ചൂ​ണ്ട​ദൃ​ശ്യം വി​ഷ്ണു​വി​നെ നാ​ട്ടി​ലെ താ​ര​മാ​ക്കി

ചേ​ർ​ത്ത​ല: തെ​റ്റാ​ലികൊ​ണ്ട് മീ​ൻ പി​ടി​ക്കു​ന്ന യു​വാ​വ് ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ സൂ​പ്പ​ർ സ്റ്റാ​റാ​യി.

ചേർത്തല ന​ഗ​ര​സ​ഭ 28-ാം വാ​ർ​ഡി​ൽ പ​ള്ളി​ക്ക​ശേ​രി വി​ഷ്ണു മാ​മ​ച്ച​ൻ (29) ആ​ണ് സ്വ​ന്ത​മാ​യി രൂ​പ​ക​ല്​പ​ന ചെ​യ്ത ചൂ​ണ്ടകൊ​ണ്ട് മു​ന്തി​യയി​നം മ​ത്സ്യ​ങ്ങ​ളെ നി​മി​ഷ​നേ​രം കൊ​ണ്ട് പി​ടി​ക്കു​ന്ന​ത്.

30 മു​ത​ൽ 50 മീ​റ്റ​ർ വ​രെ ദൂ​രെ​യു​ള്ള മീ​നു​ക​ളെ ല​ക്ഷ്യം നോ​ക്കി ഒ​റ്റ​യ​ടി​ക്കു പി​ടി​കൂ​ടും. നൂ​ല് വ​ലി​ച്ചെ​ടു​ക്കു​മ്പോ​ൾ കി​ലോ​യോ​ളം തൂ​ക്ക​മു​ള്ള ക​രി​മീ​നാ​ണ് കി​ട്ടു​ക.

ചേ​ർ​ത്ത​ല ടി​ബി ക​നാ​ലി​ൽ ചൂ​ണ്ട​യി​ട്ട് മീ​ൻ പി​ടി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ വി​ഷ്ണു​വി​ന് ഇ​തൊ​ക്കെ നി​സാ​ര​മാ​ണ്.

പ​തി​വ് ചൂ​ണ്ട​യി​ട​ൽ ആ​രോ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ​തോ​ടെ താ​ര​മാ​യി​രി​ക്കു​ക​യാ​ണ്. തെ​റ്റാ​ലി​യു​ടെ ന​ടു​ക്കു​ള്ള റ​ബ​ർ ഭാ​ഗം മാ​റ്റി ട​ങ്കീ​സ് കെ​ട്ടി​യൊ​രു​ക്കും.

വേ​റെ 30 മീ​റ്റ​ർ നീ​ള​ത്തി​ലെ ട​ങ്കീ​സ് മു​ള​യി​ൽ ഘ​ടി​പ്പി​ക്കും. ട​ങ്കീ​സി​ന്‍റെ അ​വ​സാ​നം കു​ട​ക്ക​മ്പി മു​ള​യി​ൽ ചു​റ്റി അ​ഗ്രം കൂ​ർ​പ്പി​ച്ച ഉ​ട​ക്കു​ക​മ്പി ഘ​ടി​പ്പി​ക്കും.

ഇ​ത്ര​യു​മാ​ണ് ഉ​പ​ക​ര​ണം. ക​നാ​ലി​ൽ മീ​നി​നെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ച് ക​ണ്ടെ​ത്തി ക​ര​യി​ൽനി​ന്ന് കൃ​ത്യ​മാ​യി എ​റി​യു​ന്ന​തോ​ടെ മീ​നു​ക​ൾ ല​ഭി​ക്കും.

കൂ​ർ​പ്പി​ച്ച കു​ട​ക്ക​മ്പി മീ​നി​ന്‍റെ ദേ​ഹ​ത്ത് തു​ള​ഞ്ഞു ക​യ​റു​ന്ന​തോ​ടെ മീ​ൻ ഉ​ട​ക്കി​ക്കി​ട​ക്കും. ഒ​ന്ന​ര അ​ടി താ​ഴ്ച്ച​യി​ലെ മീ​നു​ക​ൾ വ​രെ അ​ങ്ങ​നെ കി​ട്ടി​യി​ട്ടു​ണ്ട്. മ​രം വെ​ട്ട് തൊ​ഴി​ലാ​ളി കൂ​ടി​യാ​ണ് വി​ഷ്ണു.

പു​ല​ർ​ച്ചെ 6.30 മു​ത​ൽ ഒ​രു​മ​ണി​ക്കൂ​റോ​ളം ചൂ​ണ്ട​യി​ടു​മ്പോ​ൾ അ​ഞ്ച് കി​ലോ മു​ത​ൽ എ​ട്ട് കി​ലോ​വ​രെ ല​ഭി​ക്കു​ന്ന മീ​നു​ക​ൾ ച​ന്ത​യി​ലെ​ത്തി​ച്ച് ലേ​ല​ത്തി​ൽ വി​ല്പ​ന ന​ട​ത്തു​മ്പോ​ൾ 800 രൂ​പ മു​ത​ൽ 1000 രൂ​പ വ​രെ ല​ഭി​ക്കും.

ഇ​തി​നു​ശേ​ഷ​മാ​ണ് മ​രം വെ​ട്ട് തൊ​ഴി​ലി​നു പോ​കു​ന്ന​ത്. ശ​നി​യാ​ഴ്ച ടി​ബി ക​നാ​ലോ​ര​ത്തുനി​ന്ന് ആ​രോ വീ​ഡി​യോ എ​ടു​ത്ത് ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​തോ​ടെ വി​ഷ്ണു സൂ​പ്പ​ർ താ​ര​മാ​യി മാ​റി.

Related posts

Leave a Comment