ഒറ്റ പ്രസവത്തില്‍ പിറന്നത് അഞ്ചു കുഞ്ഞുങ്ങള്‍ ! ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല;ജയ്പൂരില്‍ സംഭവിച്ചത്…

ഒറ്റ പ്രസവത്തില്‍ 25കാരിയ്ക്ക് പിറന്നത് അഞ്ചു കുഞ്ഞുങ്ങള്‍. എന്നാല്‍ ഇതില്‍ ഒരു കുഞ്ഞ് മരണമടഞ്ഞത് തീരാവേദനയായി. രാജസ്ഥാനിലെ ജയ്പൂരിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് റുക്സാന എന്ന യുവതി അഞ്ചു കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയത്. പ്രസവവേദനയെ തുടര്‍ന്ന് .യുവതിയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ ആരോഗ്യസ്ഥിതി മോശമായിരുന്നു.

എന്നാല്‍ ഒരു കുഞ്ഞ് അമ്മയുടെ വയറ്റില്‍ വച്ചു തന്നെ മരിച്ചു. ആകെ മൂന്ന് ആണ്‍കുഞ്ഞുങ്ങളും രണ്ട് പെണ്‍കുഞ്ഞുങ്ങളുമായിരുന്നു റുക്സാനയ്ക്കുണ്ടായത്. ഇതിലൊരു ആണ്‍കുഞ്ഞാണ് വയറ്റിനകത്ത് വച്ച് തന്നെ മരിച്ചുപോയത്. നാല് കുഞ്ഞുങ്ങള്‍ ഇപ്പോഴും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. കുഞ്ഞുങ്ങള്‍ക്കൊന്നും ആവശ്യമായ തൂക്കമോ ആരോഗ്യമോ ഇല്ല. വരും ദിവസങ്ങളിലും കുഞ്ഞുങ്ങളെ നിരീക്ഷണത്തില്‍ വയ്ക്കാനാണ് തീരുമാനം.

Related posts