പ​റ​ന്നു​യ​ർ​ന്ന് നാ​ല് മി​നി​റ്റ് പി​ന്നി​ട​വേ വി​മാ​നം കാ​ണാ​താ​യി; വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത് യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും അടക്കം അ​മ്പ​തി​ല​ധി​കം പേര്‍

ജ​ക്കാ​ർ​ത്ത: ഇ​ന്തൊ​നേ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ ജ​ക്കാ​ർ​ത്ത​യി​ൽ യാ​ത്രാ​വി​മാ​നം കാ​ണാ​താ​യി. ശ്രീ​വി​ജ​യ എ​യ​ർ​ലൈ​ൻ​സി​ന്‍റെ എ​സ്ജെ 182 വി​മാ​ന​മാ​ണ് കാ​ണാ​താ​യ​ത്.

യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും അടക്കം അ​മ്പ​തി​ല​ധി​കം പേരാണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ജ​ക്കാ​ർ​ത്ത​യി​ൽ നി​ന്ന് വെ​സ്റ്റ് ക​ലി​മ​ന്ത​ൻ പ്ര​വി​ശ്യ​യി​ലെ പോ​ൻ​റ്റി​യാ​നാ​ക്കി​ലേ​ക്ക് പ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബോ​യിം​ഗ് ബി737-500 ​മോ​ഡ​ൽ വി​മാ​നം കാ​ണാ​താ​യ​ത്.

ശ​നി​യാ​ഴ്ച ജ​ക്കാ​ർ​ത്ത​യി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന് നാ​ല് മി​നി​റ്റ് പി​ന്നി​ട​വേ വി​മാ​നം അ​പ്ര​ത്യ​ക്ഷ​മാ​കു​ക​യാ​യി​രു​ന്നു.

വി​മാ​ന​ത്തി​നാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണെ​ന്ന് ശ്രീ​വി​ജ​യ എ​യ​ർ​ലൈ​ൻ​സ് പ്ര​സ്താ​വ​ന​യി​ൽ‌ അ​റി​യി​ച്ചു.

Related posts

Leave a Comment