മയാമി: എൻജീൻ തകരാറിലായ സ്വകാര്യ ജറ്റ് ഹൈവേയിലേയ്ക്ക് തകര്‍ന്നുവീണ് രണ്ടു പേര് മരിച്ചു. വെള്ളിയാഴ്ച ഫ്ളോറിഡയിലാണ് സംഭവം.
ബോംബര്‍ ചലഞ്ചര്‍ 600 എന്ന വിമാനമാണ് തകര്‍ന്നുവീണത്. അഞ്ചു പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടു പേര് അപകടത്തില്‍ മരിച്ചു. മൂന്നുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
നേപ്പിള്‍സ് മുനിസിപ്പല്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതിന് രണ്ട് മിനിറ്റ് മുമ്പാണ് അപകടം സംഭവിച്ചത്. രണ്ട് എൻജീനുകളും തകരാറിലായതിനാല്‍ അടിയന്തരമായി വിമാനം താഴെയിറക്കണമെന്ന് പൈലറ്റ് അറിയിച്ചിരുന്നു.
എന്നാല്‍ വിമാനം റണ്‍വേയില്‍ എത്തിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഹൈവേയില്‍ ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്ന് അധികൃതര്‍ അറിയിച്ചു.