ഇത് സൂറത്തിലെ പറക്കുന്ന ഫലൂഡ; വൈറലായ് വീഡിയോ

സോഷ്യല്‍ മീഡിയയില്‍ ഈയിടയായി വഴിയോര കച്ചവടക്കാര്‍ ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതുമായ വീഡിയോകള്‍ വൈറലാവുകയാണ്. ഇപ്പോള്‍ ഫലൂഡ സ്റ്റാളില്‍ നിന്നുള്ള ഒരു വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്.

 സൂറത്തിലെ പ്രശസ്തമായ ഫ്ലയിംഗ് ഫലൂഡ ഉണ്ടാക്കുന്ന ഒരു വീഡിയോയാണ്  ഇന്‍സ്റ്റഗ്രാമിൽ തരംഗമായിരിക്കുന്നത്.

ഒരേ സമയം അഞ്ച് ഗ്ലാസ് ഫലൂഡയാണ് കടക്കാരന്‍ വളരെ വേഗത്തില്‍ ഉണ്ടാക്കുന്നത്. ഒരു കൈയിലാണ് ഈ അഞ്ച് ഗ്ലാസും അയാള്‍ പിടിച്ചിരിക്കുന്നത്. ചേരുവകളെല്ലാം ചേര്‍ത്തതിന് ശേഷം ഐസ്‌ക്രീം കൂടി ചേര്‍ത്താണ് നല്‍കുന്നത്. ഇതെല്ലാം അയാൾ ഒറ്റയ്ക്ക് വളരെ വേഗത്തിലാണ് ചെയ്യുന്നതും.

ഇതിനോടകം തന്നെ വീഡിയോ ഒന്‍പത് ലക്ഷത്തിലധികം ആളുകള്‍ കണ്ടു. ഇന്ത്യയില്‍ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വൃത്തിയുള്ള തെരുവ് ഭക്ഷണം എന്നാണ് ഒരാള്‍ കമന്‍റിട്ടിരിക്കുന്നത്. അതോടൊപ്പം ഇത് ഉണ്ടാക്കുന്ന ആളുടെ കഴിവിനെ പ്രശംസിച്ചുള്ള കമന്‍റുകളും വന്നിട്ടുണ്ട്. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment