മായം കലർന്ന ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു ; ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പിഴയിനത്തിൽ കിട്ടിയത് 25.46 ലക്ഷം രൂപ

ജോ​മി കു​ര്യാ​ക്കോ​സ്


കോ​ട്ട​യം: മാ​യം​ക​ല​ർ​ന്ന ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ വി​റ്റ​ഴി​ച്ച​തി​നു ഭക്ഷ്യ സുരക്ഷാ വിഭാഗം ഈ​വ​ർ​ഷം സം​സ്ഥാ​ന​ത്ത് ഈടാക്കിയ പിഴ തുക കാൽ കോടിയിലധികം. ഒ​ന്പ​ത് ജി​ല്ല​ക​ളി​ൽ​നി​ന്നാ​ണു 25.46 ല​ക്ഷം രൂ​പ പി​ഴ ഈടാ​ക്കി​യ​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലാ​ണു പി​ഴ​ത്തു​ക ഏ​റ്റ​വും കൂ​ടു​ത​ൽ. വ​യ​നാ​ട്ടി​ൽ​നി​ന്നാ​വ​ട്ടെ പി​ഴ​യാ​യി ഒ​രു രൂ​പ പോ​ലും ഈ​ടാ​ക്കി​യി​ട്ടു​മി​ല്ല.

ഭ​ക്ഷ​ണ​ത്തി​ലെ മാ​യം പെ​രു​കു​ന്പോ​ഴും പ​രി​ശോ​ധി​ക്കാ​ൻ സാ​ധാ​ര​ണ​ക്കാ​ര​നു ത​ട​സം നി​ൽ​ക്കു​ന്ന​ത് അ​മി​ത ഫീ​സാ​ണ്. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളി​ലെ മാ​യം പ​രി​ശോ​ധി​ക്കാ​ൻ ജി​എ​സ്ടി അ​ട​ക്കം 2018 രൂ​പ​യാ​ണ് ഫീ​സ്. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ റീ​ജി​യ​ണ​ൽ അ​ന​ല​റ്റി​ക്ക​ൽ ലാ​ബു​ക​ളി​ലാ​ണ് ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള​ത്.

ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം ശേ​ഖ​രി​ക്കു​ന്ന സാ​ന്പി​ളു​ക​ൾ സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ങ്കി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഫീ​സ് ന​ൽ​ക​ണം. വെ​ളി​ച്ചെ​ണ്ണ​യെ​ങ്കി​ൽ 400 ഗ്രാ​മും ഭ​ക്ഷ്യ​ധാ​ന്യ​പൊ​ടി​ക​ളാ​ണെ​ങ്കി​ൽ പ​രി​ശോ​ധ​ന​യ്ക്കു കു​റ​ഞ്ഞ​ത് അ​ര​ക്കി​ലോ​യും വേ​ണം. 1710 രൂ​പ​യും 18 ശ​ത​മാ​നം ജി​എ​സ്ടി​യും അ​ട​ക്കം 2018 രൂ​പ​യാ​ണ് ഫീ​സ്.

2018 ജ​നു​വ​രി ഒ​ന്നു മു​ത​ൽ ഓ​ഗ​സ്റ്റ് 31 വ​രെ മൂ​ന്ന് ലാ​ബു​ക​ളി​ൽ പ​രി​ശോ​ധി​ച്ച 500 ലേ​റെ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളി​ൽ​നി​ന്നു മാ​യം ക​ണ്ടെ​ത്തി​യ​താ​യി ഭ​ക്ഷ്യ​സു​ര​ക്ഷ​വി​ഭാ​ഗം പ​റ​യു​ന്നു. കോ​ഴി​ക്കോ​ട്: 7.89 ല​ക്ഷം, തി​രു​വ​ന​ന്ത​പു​രം: 7.30 ല​ക്ഷം, പ​ത്ത​നം​തി​ട്ട: 2.75 ല​ക്ഷം, കോ​ട്ട​യം: 2.33 ല​ക്ഷം, മ​ല​പ്പു​റം: 1.98 ല​ക്ഷം, ഇ​ടു​ക്കി: 1.68 ല​ക്ഷം, എ​റ​ണാ​കു​ളം: 1.31 ല​ക്ഷം, പാ​ല​ക്കാ​ട്: 22,000 രൂ​പ​യും പി​ഴ​യാ​യി ഈ​ടാ​ക്കി.

Related posts