ഭക്ഷണക്രമം തെറ്റിയാൽ അകാലമരണം; പതിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ…

ശ​​​രി​​​യാ​​​യ ഭ​​​ക്ഷ​​​ണ​​​ശീ​​​ലം പു​​​ല​​​ർ​​​ത്താ​​​ത്ത​​​തു​​​മൂ​​​ലം ലോ​​​ക​​​ത്ത് അ​​​ഞ്ചി​​​ലൊ​​​രാ​​​ൾ മ​​​രി​​​ക്കു​​​ന്ന​​​താ​​​യി പ​​​ഠ​​​നം. ശ​​​രീ​​​ര​​​ത്തി​​​നു വേ​​​ണ്ട ഭ​​​ക്ഷ​​​ണം ആ​​​ളു​​​ക​​​ൾ ക​​​ഴി​​​ക്കു​​​ന്നി​​​ല്ല. വേ​​​ണ്ട​​​ത്താ​​​ത് ധാ​​​രാ​​​ളം ക​​​ഴി​​​ക്കു​​​ന്നു. അഞ്ചിലൊന്നു മരണ ത്തിനും ഭക്ഷണശീലവുമായി ബന്ധമുണ്ട്. പു​​​ക​​​വ​​​ലി അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​യേ​​​ക്കാ​​​ൾ വ​​​ലി​​​യ ആ​​​രോ​​​ഗ്യ​​​ഭീ​​​ഷ​​​ണി​​​യാ​​​ണ് തെ​​​റ്റാ​​​യ ഭ​​​ക്ഷ​​​ണ​​​ശീ​​​ലം സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തെ​​​ന്ന് ‘ദ ​​​ലാ​​​ൻ​​​സെ​​​റ്റ്’ ജേ​​​ർ​​​ണ​​​ലി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച പ​​​ഠ​​​ന​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

തെ​​​റ്റാ​​​യ​​​ഭ​​​ക്ഷ​​​ണ​​​ശീ​​​ലം സ​​​ബ​​​ന്ധി​​​ച്ച് പ​​​ല കാ​​​ര്യ​​​ങ്ങ​​​ളും പ​​​ഠ​​​ന​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി. പ​​​ഞ്ച​​​സാ​​​ര ശ​​​രീ​​​ര​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ​​​തി​​​ന്‍റെ പ​​​ത്തു​​​മ​​​ട​​​ങ്ങി​​​ൽ അ​​​ധി​​​ക​​​മാ​​​ണ് ക​​​ഴി​​​ക്കു​​​ന്ന​​​ത്. ഉ​​​പ്പ് 86 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ക​​​ഴി​​​ക്കു​​​ന്നു. പോ​​​ർ​​​ക്ക്, ബീ​​​ഫ് തു​​​ട​​​ങ്ങി​​​യ റെ​​​ഡ്മീ​​​റ്റ് 18 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ക​​​ഴി​​​ക്കു​​​ന്നു.

ത​​​വി​​​ടു​​​ക​​​ള​​​യാ​​​ത്ത ധാ​​​ന്യ​​​ങ്ങ​​​ൾ, പ​​​ഴ​​​ങ്ങ​​​ൾ, പ​​​രി​​​പ്പു​​​ക​​​ൾ മു​​​ത​​​ല​​​യാ​​​വ ആ​​​വ​​​ശ്യ​​​ത്തി​​​നു ഭ​​​ക്ഷ​​​ണ​​​ക്ര​​​മ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്നി​​​ല്ല. സാ​​​ന്പ​​​ത്തി​​​ക അ​​​സ​​​മ​​​ത്വ​​​വും ശ​​​രി​​​യാ​​​യ ഭ​​​ക്ഷ​​​ണ​​​ക്ര​​​മ​​​ത്തി​​​ന്‍റെ അ​​​ഭാ​​​വ​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​ന്ന​​​താ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് പോ​​​ഷ​​​ക​​​സ​​​മൃ​​​ദ്ധ​​​മാ​​​യ ആ​​​ഹാ​​​രം ല​​​ഭി​​​ക്കു​​​ന്നി​​​ല്ല.

ശ​​​രി​​​യാ​​​യ ഭ​​​ക്ഷ​​​ണ​​​ക്ര​​​മം പു​​​ല​​​ർ​​​ത്താ​​​ത്ത​​​തു​​​മൂ​​​ല​​​മു​​​ള്ള ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ ഏ​​​റ്റ​​​വും മു​​​ന്നി​​​ൽ നി​​​ൽ​​​ക്കു​​​ന്ന രാ​​​ജ്യം ഉ​​​സ്ബ​​​ക്കി​​​സ്ഥാ​​​നാ​​​ണ്. കൃ​​​ത്യ​​​മാ​​​യ ആ​​​ഹാ​​​ര​​​ക്ര​​​മം പു​​​ല​​​ർ​​​ത്തു​​​ന്ന രാ​​​ജ്യം ഇ​​​സ്ര​​​യേ​​​ലും. ബ്രി​​​ട്ട​​​ൻ- 23, യു​​​എ​​​സ് -43, ഇ​​​ന്ത്യ-118, ചൈ​​​ന-140 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു സ്ഥാ​​​ന​​​ങ്ങ​​​ൾ.

Related posts