ഫോ​ണ്‍ ചെ​യ്തു പ​റ​ഞ്ഞാ​ൽ ഭക്ഷ്യധാന്യങ്ങൾ വീടുകളിൽ എത്തിച്ചു കൊടുക്കണമെന്ന് മുഖ്യമന്ത്രി

ആ​ല​പ്പു​ഴ: ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ൾ ഫോ​ണ്‍ ചെ​യ്തു പ​റ​ഞ്ഞാ​ൽ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു കൊ​ടു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യാ​പാ​രി​ക​ളോ​ട് അ​ഭ്യ​ർഥിച്ചു.

കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​വാ​നും രോ​ഗ​വ്യാ​പ​നം ത​ട​യു​വാ​നും വ്യാ​പാ​രി സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ആ​ല​പ്പു​ഴ ജി​ല്ലാ ക​ളക്‌ടറേ​റ്റി​ൽ വീ​ഡി​യോ കോ​ൺഫറൻ​സി​ൽ പ​ങ്കെ​ടു​ത്ത വ്യാ​പാ​രി സം​ഘ​ട​നാ നേ​താ​ക്ക​ളോ​ടാണ് മുഖ്യമന്ത്രിയുടെ ആവശ്യം.

ജി​ല്ലാ ക​ളക്‌‌ട​ർ എം. ​അ​ഞ്ജ​ന വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര, ജില്ലാ സെക്രട്ടറി സബി​ൽ രാ​ജ്, വ്യാപാരി സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​അ​ഷ​റ​ഫ്, ഗോ​ൾ​ഡ് ആ​ൻഡ് സി​ൽവ​ർ​ മർച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ന​സീ​ർ പു​ന്ന​ക്ക​ൽ തു​ട​ങ്ങിയ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment