ഓൺലൈൻ കച്ചവടം പൊടിപൊടിക്കുമ്പോൾ ..!പഴകിയ ഭക്ഷണം കൊടുക്കുന്ന പരിപാടിക്ക് ഒരു കുറവുമില്ല; ഇരിങ്ങാലക്കുടയിൽ കണ്ട കാഴ്ചയിങ്ങനെ

ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന് വീ​ണ്ടും പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ത്ത് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വ​കു​പ്പ്.13 ഹോ​ട്ട​ലു​ക​ളി​ലാ​ണ് ആ​രോ​ഗ്യ​വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ്യാ​പാ​ര​ഭ​വ​നി​ന​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട് പോ​യി​ന്‍റ്, എ​കെ​പി ജം​ഗ്ഷ​നി​ലു​ള്ള ഹോ​ട്ട​ൽ ബി​സ്മി എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നാ​ണു പ​ഴ​കി​യ ഭ​ക്ഷ​ണം ക​ണ്ടെ​ടു​ത്ത​ത്.

5000 രൂ​പ വീ​തം ഇ​വ​രി​ൽ നി​ന്ന് പി​ഴ​യീ​ടാ​ക്കും. വൃ​ത്തി​ഹീ​ന​മാ​യി ക​ണ്ടെ​ത്തി​യ ഹോ​ട്ട​ൽ ബി​സ്മി അ​ട​ച്ചി​ട്ട് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും ആ​രോ​ഗ്യ​വി​ഭാ​ഗം നി​ർ​ദേ​ശം ന​ല്കി​. ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി.​എം. ഷാ​ജി, അ​ബീ​ഷ് കെ. ​ആ​ന്‍റ​ണി, പി.​വി. സൂ​ര​ജ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക​ൾ​ക്കു നേ​തൃ​ത്വം ന​ല്കി.

Related posts

Leave a Comment