ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ 30 വി​ദ്യാ​ർ​ഥി​നി​ക​ൾ ആ​ശു​പ​ത്രി​യി​ൽ

അ​ഗ​ർ​ത്ത​ല: പ​ടി​ഞ്ഞാ​റ​ൻ ത്രി​പു​ര ജി​ല്ല​യി​ൽ ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച 30 വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു. ബോ​ധ്‌​ജം​ഗ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ​യും മ​ഹാ​റാ​ണി തു​ള​സി​ബ​തി സ്‌​കൂ​ളി​ലെ​യും വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു​മാ​ണു ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്.

ര​ണ്ട് സ​ർ​ക്കാ​ർ സ്‌​കൂ​ളു​ക​ളി​ലെ​യും പെ​ൺ​കു​ട്ടി​ക​ൾ ഇ​ന്ദ്ര​ന​ഗ​ർ മേ​ഖ​ല​യി​ൽ ഒ​രു എ​ൻ​ജി​ഒ ന​ട​ത്തു​ന്ന ഹോ​സ്റ്റ​ലി​ലാ​ണു താ​മ​സി​ക്കു​ന്ന​ത്.

സ്കൂ​ളു​ക​ളി​ലേ​ക്കു പോ​കു​ന്ന​തി​നു മു​ൻ​പ് ഭ​ക്ഷ​ണം ക​ഴി​ച്ച എ​ല്ലാ​വ​ർ​ക്കും ശാ​രീ​രി​കാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​താ​ണെ​ന്ന് ആ​ശു​പ​ത്രി​യി​ൽ ഇ​വ​രെ സ​ന്ദ​ർ​ശി​ച്ച മു​ഖ്യ​മ​ന്ത്രി മ​ണി​ക് സാ​ഹ പ​റ​ഞ്ഞു.

Related posts

Leave a Comment