കൂ​ട​ര​ഞ്ഞിയി​ൽ ജീ​പ്പ് ചായക്ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി ര​ണ്ടു മ​ര​ണം; 5 പേ​ർ​ക്ക് പ​രി​ക്ക്


കൂ​ട​ര​ഞ്ഞി: കു​ളി​രാ​മു​ട്ടി പൂ​വാ​റ​ൻ​തോ​ടി​ൽ പി​ക്ക​പ്പ് ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി ര​ണ്ടു പേർ മരിച്ചു. കു​ളി​രാ​മു​ട്ടി പു​ലി​ക്കു​ന്ന​ത്ത് സു​ന്ദ​ര​ൻ (65), ക​വു​ങ്ങും​തോ​ട്ട​ത്തി​ൽ ത​ങ്ക​ൻ എ​ന്ന ജോ​ണ്‍ (65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ 9.45നാ​യിരുന്നു അ​പ​ക​ട​ം.

ഇ​റ​ക്കം ഇ​റ​ങ്ങിവ​രി​ക​യാ​യി​രു​ന്നു പി​ക്ക​പ്പ് ജീ​പ്പാ​ണ് അ​പ​ക​ടത്തിൽപ്പെട്ടത്. ജോ​മോ​ൻ എ​ന്ന​യാ​ളു​ടെ ക​ട​യി​ലേ​ക്കാ​ണ് ജീ​പ്പ് ഇ​ടി​ച്ചു ക​യ​റി​യ​ത്. ക​ട​യി​ൽ ചാ​യ കു​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു സു​ന്ദ​ര​നും ജോ​ണും. ജോ​മോ​ൻ ഉ​ൾ​പ്പെ​ടെ മ​റ്റ് അ​ഞ്ചു​പേ​ർ​ക്കും പ​രി​ക്കു​ണ്ട്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ക​ട ഏ​റെ​ക്കു​റെ ത​ക​ർ​ന്നു. ജെ​സി​ബി ഉ​പ​യോ​ഗി​ച്ചാ​ണ് പി​ക്ക​പ്പ് ജീ​പ്പ് പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ രണ്ടുപേരെയും ഉ​ട​ൻത​ന്നെ മ​ണാ​ശേ​രി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. പ​ല​ച​ര​ക്കു​ക​ട​യും ചാ​യ​ക്ക​ട​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്കാ​ണ് ജീ​പ്പ് ഇ​ടി​ച്ചു​ക​യ​റി​യ​ത്.

Related posts

Leave a Comment