ജീവനക്കാരുടെ കുറവ് മൂലം  ഫ​യ​ലു​ക​ള്‍ കെ​ട്ടിക്കിട​ക്കു​ന്ന സം​ഭ​വം; ഫോ​ര്‍​ട്ടു​കൊ​ച്ചി വി​ല്ലേ​ജി​ല്‍ യൂ​ത്ത് കോ​ണ്‍ഗ്രസ് പ്ര​തി​ഷേ​ധം

മ​ട്ടാ​ഞ്ചേ​രി: മ​തി​യാ​യ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​നാ​ല്‍ ഫോ​ര്‍​ട്ടു​കൊ​ച്ചി വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ഭൂ​മി സം​ബ​ന്ധ​മാ​യ ഫ​യ​ലു​ക​ള്‍ മാ​സ​ങ്ങ​ളാ​യി കെ​ട്ടിക്കിട​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.

കൊ​ച്ചി താ​ലൂ​ക്ക് ഓ​ഫീ​സി​ന് മു​ന്നി​ലാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യ​ത്. താ​ലൂ​ക്ക് ഓ​ഫീ​സി​ന​ക​ത്തേ​ക്ക് ത​ള്ളി​ക്ക​യ​റാ​നു​ള്ള ശ്ര​മം പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഓ​ഫീ​സി​ന് മു​ന്നി​ല്‍ കു​ത്തി​യി​രു​ന്ന​ത്. തു​ട​ര്‍​ന്ന് ന​ട​ന്ന ധ​ര്‍​ണ കോ​ണ്‍​ഗ്ര​സ് കൊ​ച്ചി നോ​ര്‍​ത്ത് ബ്ളോ​ക്ക് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷ​മീ​ര്‍ വ​ള​വ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ന്‍റ​ണി ആ​ൻ​സ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ര്‍. ബ​ഷീ​ര്‍,സ​ന​ല്‍ ഈ​സ, ഷ​ഫീ​ക്ക് ക​ത്ത​പ്പു​ര, ബെ​യ്സി​ല്‍ ഡി​ക്കോ​ത്ത, റി​യാ​സ് ഷ​രീ​ഫ്, ബ്ര​യാ​ന്‍ ആ​ന്‍​ഡ്രൂ​സ്, ആ​ല്‍​ബി ആ​ന്‍​ഡ്രൂ​സ്, ഇ.​എ. ഹാ​രി​സ്, മു​നീ​ര്‍ കൊ​ച്ച​ങ്ങാ​ടി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. ഒ​രാ​ഴ്ച​ക്ക​കം പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്നും പു​തി​യ ജീ​വ​ന​ക്കാ​ര​നെ നി​യ​മി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കൊ​ച്ചി ത​ഹ​സി​ല്‍​ദാ​ര്‍ കെ.​വി.​ ആം​ബ്രോ​സ് സ​മ​ര​ക്കാ​ര്‍​ക്ക് ഉ​റ​പ്പ് ന​ല്‍​കി.

Related posts