ഇത് മനുഷ്യന്‍ തന്നെയോ? ആണെങ്കില്‍ ഇതെങ്ങനെ സാധിക്കുന്നു? വീശിയടിക്കുന്ന ഇരുമ്പ് ടേബിള്‍ഫാന്‍ തലമുടിയും നാക്കും ഉപയോഗിച്ച് നിര്‍ത്തി; വൈറലായ വീഡിയോദൃശ്യങ്ങളില്‍ സ്തബ്ദരായി ഇന്റര്‍നെറ്റ് ലോകം

40B3260E00000578-4534388-image-m-39_1495551017807വളരെ അവിശ്വസനീയമായ കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ ആളുകള്‍ ചെയ്യുന്ന നിരവധി വീഡിയോകള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. സമാനമായ ഒരു വാര്‍ത്തയും വീഡിയോയുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതിവേഗം കറങ്ങുന്ന ഫാന്‍ നാക്കും തലയും ഉപയോഗിച്ച് നിര്‍ത്തുന്ന ആളുടെ വീഡിയോയാണിത്. ഇരുമ്പ് ടേബിള്‍ ഫാന്‍ അതിവേഗം കറങ്ങുമ്പോള്‍ ഇയാള്‍ ആദ്യം ചെറിയ കമ്പ് അതിനിടയിലേക്ക് തിരുകുന്നു. എന്നാല്‍ വേഗത കൊണ്ട് കമ്പുകള്‍ നിരവധി കഷണങ്ങളാകുന്നു.

40B3262300000578-4534388-image-m-38_1495550989234

അത്രയും തന്നെ വേഗമുള്ള ഫാനിലേക്ക് ഇയാള്‍ ആദ്യം തന്റെ തല കയറ്റുന്നു. മുടി പകുതിയില്‍ കൂടുതല്‍ കയറുമ്പോള്‍ വലിയ ശബ്ദത്തോടെ ഫാന്‍ നിലയ്ക്കുന്നതും തലയും മുടിയും മാറ്റുമ്പോള്‍ ഫാന്‍ വീണ്ടും കറങ്ങുന്നതും വീഡിയോയില്‍ കാണാം. ഇനി ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ ആരും അനുകരിക്കരുത് എന്ന മുന്നറിയിപ്പോടെയാണ് ഇയാള്‍ ിത് ചെയ്യുന്നത്. നാക്ക് സാവധാനം ഫാനിന് ഇടയിലേക്ക് കയറ്റുകയാണ് ഇയാള്‍ ചെയ്യുന്നത്. ഇതേതുടര്‍ന്നും ഫാന്‍ നില്‍ക്കുന്നതും നാക്ക് എടുക്കുമ്പോള്‍ ഫാന്‍ വീണ്ടും കറങ്ങുന്നതും കാണാം. പ്രകടനങ്ങള്‍ക്കുശേഷം ഇദ്ദേഹത്തിന്റെ നാക്ക് ചുവന്നിരിക്കുന്നതായും വീഡിയോയില്‍ വ്യക്തമാണ്. അത്യധികം പരിശ്രമം നടത്തി നേടിയെടുത്തിട്ടുള്ള കഴിവാണിതെന്നും സാധാരക്കാരാരും ഇതുകണ്ട് അനുകരിക്കാന്‍ തുനിയരുതെന്നും ഇദ്ദേഹം കര്‍ശന നിര്‍ദേശം നല്‍കുന്നുണ്ട്. എന്നാല്‍ കണ്‍കെട്ടുവിദ്യയിലൂടെയാണ് ഇയാള്‍ ഈ പ്രകടനം നടത്തിയതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

Related posts